Latest News

കരിപ്പൂരില്‍ 1.28 കോടിയുടെ സ്വര്‍ണം പിടിച്ചു

മലപ്പുറം: അബുദാബിയില്‍നിന്ന് കരിപ്പൂരിലേക്കുവന്ന യാത്രക്കാരനില്‍നിന്ന് 1.28 കോടിരൂപ വിലയുള്ള സ്വര്‍ണംപിടിച്ചു. കോഴിക്കോട് കൊയിലാണ്ടി സ്വദേശി ഉന്മേഷാണ് പിടിയിലായത്.[www.malabarflash.com] 
തേപ്പുപെട്ടിക്കുള്ളിലും ഇരുമ്പിന്റെ മറ്റൊരു ഉപകരണത്തിനുള്ളിലുമായി ഒളിപ്പിച്ചനിലയിലാണ് 4.4 കിലോ സ്വര്‍ണം പിടിച്ചത്.

രാവിലെ 8.50-നുവന്ന വിമാനത്തിലെ യാത്രക്കാരനായിരുന്നു ഇയാള്‍. ലോഹമുരുക്കി കോയിലിന്റെ ആകൃതിയിലാണ് തേപ്പുപെട്ടിക്കുള്ളില്‍ സ്വര്‍ണംവെച്ചത്. ഇതില്‍ അലൂമിനിയച്ചായംതേച്ച് സ്വര്‍ണവര്‍ണം മറച്ചിരിക്കുകയാണ്.

.കോഴിക്കോട് റവന്യൂ ഇന്റലിജന്‍സ് വിഭാഗം ഡെപ്യൂട്ടി ഡയറക്ടര്‍ ശബരീഷ് ജി.പിള്ളയുടെയും ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസര്‍ കെ.സലിലിന്റെയും നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്.

Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.