ഉദുമ: സിപിഐ എം ബാര ലോക്കല്‍ കമ്മിറ്റി സംഘടിപ്പിച്ച എം ബി ബാലകൃഷ്ണന്‍ സ്മാരക സംസ്ഥാന വടംവലി മത്സരത്തില്‍’ഉദുമ ടൗണ്‍ ബി ടീം ചാമ്പ്യന്മാരായി. ചെഗുവേര ഒറ്റമാവുങ്കാല്‍ റണ്ണറപ്പായി.[www.malabarflash.com]
ഉദുമ ടൗണ്‍ ടീം എ, പോരാട്ടം ടീം മാങ്ങാട് എന്നിവര്‍ മൂന്നും നാലും സ്ഥാനങ്ങള്‍ നേടി.
കെ കുഞ്ഞിരാമന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. സംഘാടകസമിതി ചെയര്‍മാന്‍ മധു മുതിയക്കാല്‍ അധ്യക്ഷനായി. പഞ്ചായത്ത് പ്രസിഡന്റ് കെ എ മുഹമ്മദാലി, സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം കെ വി കുഞ്ഞിരാമന്‍, ഏരിയാ സെക്രട്ടറി ടി നാരായണന്‍, കെ സന്തോഷ്‌കുമാര്‍, ബീബി അഷ്‌റഫ്, ഹമീദ് മാങ്ങാട്, ടി കെ അഹമ്മദ്ഷാഫി, മൊയ്തീന്‍കുഞ്ഞി കളനാട് എന്നിവര്‍ സംസാരിച്ചു.
എം കെ വിജയന്‍ സ്വാഗതവും പി ഗോപാലകൃഷ്ണന്‍ നന്ദിയും പറഞ്ഞു.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment