Latest News

ജില്ലാ എസ്.വൈ.എസ് മുഹിമ്മാത്ത് ജനജാഗരണ യാത്ര തിങ്കളാഴ്ച തുടങ്ങും

മഞ്ചേശ്വരം: നവോത്ഥനാത്തിന്റെ കേരളീയ പരിസരം എന്ന പ്രമേയത്തില്‍ എസ്.വൈ.എസ് ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന ജനജാഗരണ മുഹിമ്മാത്ത് സില്‍വര്‍ ജൂബിലി സന്ദേശ യാത്ര തിങ്കളാഴ്ച മഞ്ചേശ്വരത്ത് നിന്ന് പ്രയാണമാരംഭിക്കും.[www.malabarflash.com] 

സമസ്ത കേരള സുന്നീ യുവജന സംഘം സംസ്ഥാന ഉപാധ്യക്ഷന്‍ പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി ജാഥയെ നയിക്കും. രാവിലെ 9.30ന് മള്ഹര്‍ സയ്യിദ് ഉമറുല്‍ ഫാറൂഖ് അല്‍ ബുഖാരി മഖാം സിയാറത്തിന് ജലാല്‍ തങ്ങള്‍ നേതൃത്വം നല്‍കും.

രാവിലെ 10ന് കുഞ്ചത്തൂര്‍ ജംഗ്ഷനില്‍ നടക്കുന്ന ഉദ്ഘാടന സമ്മേളനം സ്വാഗത സംഘം ചെയര്‍മാന്‍ സയ്യിദ് മുഹമ്മദ് ഇബ്രാഹിം പൂക്കുഞ്ഞി തങ്ങള്‍ കല്ലക്കട്ട ഉദ്ഘാടനം ചെയ്യും. മുഹിമ്മാത്ത് ജനറല്‍ സെക്രട്ടറി ബി.എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി അധ്യക്ഷത വഹിക്കും.

മൂസല്‍ മദനി അല്‍ ബിഷാറ, മുഹമ്മദ് സഖാഫി പാത്തൂര്‍, കാട്ടിപ്പാറ അബ്ദുല്‍ ഖാദിര്‍ സഖാഫി, ജബ്ബാര്‍ സഖാഫി പാത്തൂര്‍, മുഹമ്മദ് സഖാഫി തോക്ക, മൊയ്തു സഅദി ചേരൂര്‍, അബ്ദുല്‍ ഖാദിര്‍ സഖാഫി മൊഗ്രാല്‍, വൈ.എം അബ്ദുറഹ്മാന്‍ അഹ്‌സനി, മൂസ സഖാഫി കളത്തൂര്‍, സിദ്ദീഖ് സഖാഫി ബായാര്‍, ഹസന്‍ കുഞ്ഞി മള്ഹര്‍, അബ്ദുറഹ്മാന്‍ സഖാഫി ചിപ്പാര്‍, അസീസ് സഖാഫി മച്ചംപാടി, ഹൈദര്‍ സഖാഫി കുഞ്ചത്തൂര്‍, സ്വദിഖ് ആവളം, യഅ്ഖൂബ് നഈമി, നംഷാദ് ബേക്കൂര്‍ തുടങ്ങിയവര്‍ സംബന്ധിക്കും.

രാവിലെ 11.30 - മജീര്‍പള്ള, ഉച്ചക്ക് 3.00- പൈവളിഗെ, 4.30- ബന്തിയോട്, 7.00- ആരിക്കാടിയില്‍ സമാപിക്കും. ഏപ്രില്‍ 18 ചൊവ്വാഴ്ച രാവിലെ 10ന് പെര്‍ളയില്‍നിന്നാരംഭിച്ച് 11.30 -ബദിയഡുക്ക, ഉച്ചക്ക് 3.00- മുള്ളേരിയ, 4.30- ചെര്‍ക്കള, വൈകിട്ട് ഏഴിന് തളങ്കരയില്‍ സമാപിക്കും.

19ന് ബുധനാഴ്ച മേല്‍പറമ്പ്, 11.30ന് ചട്ടഞ്ചാല്‍, ഉച്ചക്ക് 3.00- കുണ്ടംകുഴി, 4.30- ബന്തടുക്ക, 6.00- പാണത്തൂരില്‍ സമാപിക്കും.20ന് വ്യാഴാഴ്ച രാവിലെ 9.30ന് പരപ്പയില്‍നിന്ന് പ്രയാണം തുടരുന്ന യാത്ര 10.30 - കാക്കടവ്, 3.00- ചെറുവത്തൂര്‍, 4.30- തൃക്കരിപ്പൂര്‍, 6.00- പടന്നയില്‍ സമാപിക്കും. ഏപ്രില്‍ 21 വെള്ളിയാഴ്ച സമാപന ദിവസം രാവിലെ 9.30- നീലേശ്വരം, 12.30- പഴയ കടപ്പുറം, 3.00 - കാഞ്ഞങ്ങാട്, 4.30 -പൂച്ചക്കാട്, 7.00- ബേക്കലില്‍ സമാപിക്കും.

യാത്രയെ സുന്നീ പ്രാസ്ഥാനിക രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങളും സയ്യിദുമാരും പണ്ഡിതന്മാരും അനുഗമിക്കും.

Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.