Latest News

മലപ്പുറത്തുകാര്‍ വിധിച്ചതെന്ത്?

മലപ്പുറം: കേരള രാഷ്ട്രീയം ഉറ്റുനോക്കുന്ന മലപ്പുറം ലോക്‌സഭാ ഉപതിരഞ്ഞെടുപ്പിന്റെ വിധി തിങ്കളാഴ്ച അറിയാം. രാവിലെ എട്ടിന് മലപ്പുറം ഗവ. കോളജില്‍ വോട്ടെണ്ണല്‍ തുടങ്ങും.[www.malabarflash.com] 

പി കെ കുഞ്ഞാലിക്കുട്ടി (യു ഡി എഫ്), എം ബി ഫൈസല്‍ (എല്‍ ഡി എഫ്), ശ്രീപ്രകാശ് (എന്‍ ഡി എ) എന്നിവര്‍ തമ്മിലാണ് പ്രധാന മത്സരം അരങ്ങേറുന്നത്. 

എട്ടരയോടെ ലീഡ് നില അറിയാന്‍ സാധിക്കും. പതിനൊന്ന് മണിയോടെ പൂര്‍ണമായ ഫലം അറിയും. വോട്ടെണ്ണലിനായി ഏകദേശം 300 ഓളം ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്.

മലപ്പുറം കോളജിലെ ഏഴ് ഹാളുകളിലായി നിയമ സഭാ മണ്ഡലം തിരിച്ചാണ് വോട്ടെണ്ണല്‍ നടക്കുക. ഇതിനു പുറമെ പോസ്റ്റല്‍ ബാലറ്റ് എണ്ണുന്നതിന് ഒരു ഹാളും സജ്ജീകരിച്ചിട്ടുണ്ട്. രാവിലെ അഞ്ചിന് നടക്കുന്ന റാന്റമൈസേഷനിലുടെ വോട്ടെണ്ണുന്ന ജീവനക്കാര്‍ക്ക് ഏത് മണ്ഡലത്തിന്റെ ചുമതലയാണെന്ന് തീരുമാനിക്കും. 

ആദ്യം പോസ്റ്റല്‍ വോട്ടുകളാണ് എണ്ണി തുടങ്ങുക. വോട്ടെണ്ണല്‍ തുടങ്ങുന്നതിന് മുമ്പായി വോട്ടിംഗ് മെഷിനുകള്‍ സൂക്ഷിച്ച സ്‌ട്രോങ്ങ് റൂം നിരീക്ഷകന്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ എന്നിവരുടെ സാന്നിധ്യത്തില്‍ തുറക്കും. തുടര്‍ന്ന് ഇവ എണ്ണുന്നതിനായി ബന്ധപ്പെട്ട നിയമ സഭാ മണ്ഡലത്തിലെ ടേബിലേക്ക് ക്രമമനുസരിച്ച് മാറ്റും.

എല്ലാ മണ്ഡലത്തിന്റെയും വോട്ടുകളുടെ എണ്ണം ശേഖരിച്ച് ജില്ലാ വരണാധികാരിയായ ജില്ലാ കലക്ടര്‍ അമിത് മീണയായിരിക്കും അന്തിമ ഫലം പ്രഖ്യാപിക്കുക. ഫലം trend.kerala.gov.in എന്ന വെബ് വിലാസത്തില്‍ പൊതുജനങ്ങള്‍ക്കും അറിയാന്‍ കഴിയും. 

ഉപതിരഞ്ഞെടുപ്പില്‍ 71. 33 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയത്. ആകെയുള്ള 13,12693 വോട്ടര്‍മാരില്‍ 93,6315 പേരാണ് സമ്മതിദാനാവകാശം വിനിയോഗിച്ചത്.

Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.