Latest News

ജില്ലാതല ബാലപാര്‍ലമെന്റ് തുടങ്ങി

ഉദുമ: ത്രിതല പഞ്ചായത്ത് സംവിധാനത്തെക്കുറിച്ച് കുട്ടികള്‍ക്ക് അവബോധം നല്‍കുന്നതിന് കുട്ടികളുടെ സമഗ്രവികസനമേഖലയില്‍ വേണ്ട ഇടപെടലുകളെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതിനും ജില്ലാതല ബാലപാര്‍ലമെന്റിന് തുടക്കമായി.[www.malabarflash.com]

ഉദുമ ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂളിലാണ് രണ്ടു ദിവസം നീണ്ടുനില്‍ക്കുന്ന ബാലപാര്‍ലമെന്റ് നടക്കുന്നത്. കുടുംബശ്രീ ജില്ലാമിഷന്റെ നേതൃത്വത്തില്‍ ബാലസഭ അംഗങ്ങള്‍ക്കായാണ് ബാലപാര്‍ലമെന്റ് സംഘടിപ്പിക്കുന്നത്. 

അസിസ്റ്റന്റ് പബ്ലിക് പ്രൊസിക്യൂട്ടര്‍ എം ആശാലത ഉദ്ഘാടനം ചെയ്തു. ഉദുമ പഞ്ചായത്ത് പ്രസിഡണ്ട് കെ എ മുഹമ്മദലി അധ്യക്ഷത വഹിച്ചു. ഉദുമ ഗവ. ഹൈസ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ എം കെ വിജയന്‍ സംസാരിച്ചു. കുടുംബശ്രീ എ ഡി എം സി സി ഹരിദാസന്‍ സ്വാഗതവും ബാലസഭ കണ്‍സള്‍ട്ടന്റ് ശ്രീപ്രഭ കൃപേഷ് നന്ദിയും പറഞ്ഞു. 

ജനാധിപത്യ സംവിധാനം, നിയമവ്യവസ്ഥ, പാര്‍ലമെന്റ് സംവിധാനം എന്നിവയില്‍ ക്ലാസ്സുകളും നടന്നു.

Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.