മലപ്പുറം: ബാംഗ്ലൂര്‍ സ്‌ഫോടന കേസില്‍ പ്രതിചേര്‍ക്കപ്പെട്ട പരപ്പനങ്ങാടി സ്വദേശി സക്കരിയ്യക്ക് സഹോദരന്റെ മയ്യിത്ത് സന്ദര്‍ശിക്കാന്‍ കോടതിയുടെ പ്രത്യേക അനുമതി. രണ്ടുദിവസമാണ് സക്കരിയ്യക്ക് അനുവദിച്ചിട്ടുള്ളത്.[www.malabarflash.com]
ചൊവ്വാഴ്ച അബൂദാബിയില്‍ മരിച്ച സഹോദരന്‍ കോലിയത്ത് വാണിയംപറമ്പത്ത് ഷരീഫിന്റെ്(31) മരണാനന്തര ചടങ്ങുകളില്‍ പങ്കെടുക്കുന്നതിനാണ് കേസിന്റെ വിചാരണ നടത്തുന്ന പ്രത്യേക എന്‍.ഐ.എ കോടതി അനുമതി നല്‍കിയത്.
ഹൃദയാഘാതം മൂലം മരിച്ച സഹോദരന്റെ മയ്യിത്ത് കരിപ്പൂര്‍ വിമാനത്താവളത്തില്‍ വ്യാഴാഴ്ച രാവിലെ എട്ടിന് എത്തിക്കും. കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ജയില്‍ അധികൃതരുമായി ബന്ധപ്പെട്ട് ബുധനാഴ്ച രാത്രി തന്നെ സക്കരിയ്യക്ക് നാട്ടിലേക്ക് പുറപ്പെടാനാകുമെന്നാണ് കരുതുന്നത്.
ഏപ്രില്‍ 22 ന് രാത്രി പത്തുമണിക്കകം തിരിച്ചെത്തെണമെന്ന വ്യവസ്ഥയിലാണ് അനുമതി. മാധ്യമങ്ങളെ കാണരുത്, കേസിലെ സാക്ഷികളുമായി സംസാരിക്കരുത്, കേസ് സംബന്ധിച്ച വിവരങ്ങള്‍ ആരുമായും പങ്കുവയ്ക്കരുത് തുടങ്ങിയ കര്‍ശന വ്യവസ്ഥയോടെയാണ് അനുമതി.

Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment