ഉദുമ: ദേശീയ മികവില്‍ അംഗീകാരം നേടിയ ജി ഡബ്ല്യു എല്‍ പി സ്‌കൂള്‍ ബാരയില്‍ അര്‍പ്പണ ബോധത്തിന്റെ പ്രതീകമായ എ പി ജെ അബ്ദുല്‍ കലാം ശില്‍പം നിര്‍മ്മിച്ചു.[www.malabarflash.com]
വിദ്യാലത്തിന്റെ തൊണ്ണൂറ്റിരണ്ടാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ ജി സി ബഷീറാണ് പ്രതിമ അനാഛാദനം ചെയ്തത്. പ്രത്യേക പരിഗണന ആവശ്യമായ നാലാംക്ലാസിലെ അദ്വൈദിന്റെ സന്തോഷകരമായ വിദ്യാലയ ഓര്‍മ്മയ്ക്കായി രക്ഷിതാക്കളാണ് വിദ്യാലയത്തില്‍ ശില്‍പം തീര്‍ക്കാന്‍ തയ്യാറായത്. പ്രശസ്ത ശില്‍പി സുരേന്ദ്രന്‍ കൂക്കാനം കല്ലിലും സിമന്റിലും തീര്‍ത്ത ശില്‍പം കാണാന്‍ നിരവധി പേര്‍ വിദ്യാലയത്തിലെത്തി.
ചുരുങ്ങിയ കാലം കൊണ്ട് ശിശു സൗഹൃദ വികസന മാതൃക തീര്‍ത്ത ജി ഡബ്ല്യു എല്‍ പി ബാരയില്‍ ഒട്ടനവധി സ്‌പോണ്‍സര്‍ഷിപ്പുകള്‍ ഇതിനകം രക്ഷിതാക്കളും നാട്ടുകാരും പൂര്‍വ്വ വിദ്യാര്‍ത്ഥികളും നല്‍കി കഴിഞ്ഞു. വരുന്ന വര്‍ഷത്തെ പ്രവേശനോത്സവ സമയമെത്തുമ്പോഴേക്കും കുട്ടികളുടെ പാര്‍ക്ക് അടക്കമുള്ള ഹൈടെക് സ്‌കൂള്‍ ഒരുക്കാനുള്ള ശ്രമത്മതിലാണ് വിദ്യാലയധികൃതരും സ്‌കൂള്‍ പി ടി എ യും.
ഹമീദ് മാങ്ങാടിന്റെ അധ്യക്ഷതയില്‍ വാര്‍ഷികാഘോഷം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ ജി സി ബഷീര്‍ ഉദ്ഘാടനം ചെയ്തു. കുട്ടികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി. ഹെഡ്മാസ്റ്റര്‍ കെ വി പവിത്രന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. മഹേഷ്‌കുമാര്‍ മികവ് അവതരണവും നടത്തി.

ബേക്കല്‍ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ കെ ശ്രീധരന്‍, ബി പി ഒ കെ വി ദാമോദരന്‍, ഉദുമ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ സന്തോഷ് കുമാര്‍, കാവേരി, ബി കൃഷ്ണന്‍, സുനില്‍കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു. പി ടി എ പ്രസിഡണ്ട് മുഹമ്മദ് കുഞ്ഞി സ്വാഗതവും വാസന്തി എം പി നന്ദിയും പറഞ്ഞു.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment