അബൂദാബി: നാടും വീടും വിട്ട് കാതങ്ങള്‍ താണ്ടിവരുന്ന കാഞ്ഞങ്ങാട് ദേശക്കാരായ പ്രവാസീ തൊഴിലാളികള്‍ക്ക് താങ്ങും തണലുമായി നിലനിന്നിരുന്ന’ചിത്താരി കോംബോണ്ട്’എന്ന പേരില്‍ സാധാരണക്കാരില്‍ അറിയപ്പെട്ടിരുന്ന അബൂദാബിയിലെ പഴയകാല പ്രവാസീ സംഘടന’സൗത്ത് ചിത്താരി മുസ്‌ലിം ജമാഅത്ത് അബൂദാബി ശാഖാ കമ്മിറ്റി’ദീര്‍ഘകാലത്തെ ഇടവേളയ്ക്ക് ശേഷം പുന:സംഘടിപ്പിച്ചു.[www.malabarflash.com]
പുന:സംഘടനായോഗത്തില്‍ യു.എ.ഈ കമ്മിറ്റി പ്രസിഡണ്ട് ശരീഫ് ഹാജി അജ്മാന്‍ അധ്യക്ഷത വഹിച്ചു. സി.പി അബ്ദുറഹ്മാന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. സി.കെ അബ്ദുള്ള ഹാജി, തയ്യിബ് വാണിയംപാറ, ബഷീര്‍ മാട്ടുമ്മല്‍ പ്രസംഗിച്ചു. യു.എ.ഈ കമ്മിറ്റി സെക്രട്ടറി തൊട്ടിയില്‍ മുഹമ്മദ് സ്വാഗതവും ഹനീഫ നന്ദിയും പറഞ്ഞു. പുതുതായി നിലവില്‍ വന്ന യു.എ.ഈ കമ്മിറ്റി ഭാരവാഹികള്‍ക്ക് സ്വീകരണവും നല്‍കി.
അബൂദാബി ശാഖാ കമ്മിറ്റിയുടെ പുതിയ ഭാരവാഹികള്‍: അബ്ദുല്‍ ഹഖീം തണ്ടുമ്മല്‍ (പ്രസിഡന്റ്), അഷ്‌റഫ് സി.കെ, ഷാഫി മുബാറക്, റഷീദ് കൂളിക്കാട് (വൈസ് പ്രസിഡന്റുമാര്‍) അന്‍സാരി മാട്ടുമ്മല്‍ (ജനറല്‍ സെക്രട്ടറി) സമീര്‍ സി.എച്ച്, റഫീഖ് പി.കെ.സി, ഷഫീഖ് പ്രസ്സ് (ജോയിന്റ് സെക്രെട്ടറിമാര്‍) നബീല്‍ ബടക്കന്‍, ഉസാമ മുബാറക് (പ്രോഗ്രാം കോര്‍ഡിനേറ്റര്‍മാര്‍). എം.എച്ച് ഹബീബ്, അറഫാഖ് സി.പി, മുര്‍ഷിദ് പ്രസ്സ് (വര്‍കിംഗ് കമ്മിറ്റി അംഗങ്ങള്‍). സി.കെ അസീസ്, ഇര്‍ഷാദ് പി.ബി., അഷ്‌റഫ് തായല്‍ (രക്ഷാധികാരികള്‍)

Keywords: Gulf News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment