Latest News

ഭാസ്‌ക്കര കുമ്പളയുടെ 20 മത് രക്തസാക്ഷിദിനം

കാസര്‍കോട്: ഡിവൈഎഫ്‌ഐ കുമ്പള ബ്ലോക്ക് സെക്രട്ടറിയും ജില്ലാ എക്‌സിക്യൂട്ടീവ് അംഗവുമായിരിക്കെ ഓടുന്ന ബസ്സില്‍ വെച്ച് ആര്‍എസ്എസ് -ബിജെപി പ്രവര്‍ത്തകര്‍ വെട്ടിക്കൊലപ്പെടുത്തിയ സഖാവ് ഭാസ്‌ക്കര കുമ്പളയുടെ 20 മത് രക്തസാക്ഷിദിനം എപ്രില്‍ 22 ന് ഡിവൈഎഫ്‌ഐ സമുചിതമായി ആചരിക്കും.[www.malabarflash.com]

ജില്ലയിലെ യൂണിറ്റ് മേഖലാ കേന്ദ്രങ്ങളില്‍ പ്രഭാതഭേരിയോടെ പതാക ഉയര്‍ത്തി അനുസ്മരണ യോഗങ്ങള്‍ സംഘടിപ്പിക്കും. 22 ന് രാവിലെ 8 മണിക്ക് രാവിലെ ഷേഡിക്കാവിലെ ഭാസ്‌ക്കരയുടെ സ്മൃതി മണ്ഡപത്തില്‍ പുഷ്പ്പാര്‍ച്ചനയും അനുസ്മരണയോഗവും ചേരും. 

വൈകുന്നേരം 3 മണിക്ക് മാവിനക്കട്ട ദേവി നഗറില്‍ കേന്ദ്രീകരിച്ച് വൈറ്റ് വളണ്ടിയര്‍ പരേഡും പ്രകടനവും ആരംഭിക്കും. നാലു മണിക്ക് കുമ്പള ടൗണില്‍ ചേരുന്ന അനുസ്മരണ സമ്മേളനം സിപിഐ(എം) സംസ്ഥാന കമ്മിറ്റിയംഗം പി ജയരാജന്‍ ഉല്‍ഘാടനം ചെയ്യും. 

പരിപാടികള്‍ വിജയിപ്പിക്കാന്‍ മുഴുവന്‍ യുവജനങ്ങളൊടും ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറിയേറ്റ് അഭ്യര്‍ഥിച്ചു.

Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.