മംഗളൂരു: വെള്ളിയാഴ്ച രാവിലെ 9.20-ന് മംഗളൂരു സെന്‍ട്രലില്‍ ചെന്നൈ സൂപ്പര്‍ഫാസ്റ്റ് എത്തിയത് പുതുചരിത്രവുമായാണ്. വൈദ്യുതി എന്‍ജിന്‍ ഘടിപ്പിച്ച ആദ്യ യാത്രാവണ്ടിയാണ് മംഗളൂരുവിലെത്തിയത്. ബാബു കെ. ഗോപാലായിരുന്നു ലോക്കൊ പൈലറ്റ്. [www.malabarflash.com]
ഷൊര്‍ണൂര്‍ മുതല്‍ മംഗളൂരുവരെയുള്ള 306 കിലോമീറ്റര്‍ പാതയില്‍ ആദ്യമായാണ് വൈദ്യുത എന്‍ജിന്‍ ഓടുന്നത്. മലബാര്‍, മാവേലി ഉള്‍പ്പെടെ തിരുവനന്തപുരത്തുനിന്ന് മംഗളൂരുവിലേക്കുള്ള മൂന്ന് വണ്ടികള്‍ ഇതിനുപിന്നാലെ വൈദ്യുത എന്‍ജിന്‍ ഉപയോഗിക്കും.
ചെന്നൈയില്‍നിന്നുള്ള വണ്ടി ഷൊര്‍ണൂര്‍ വരെ വൈദ്യുത എന്‍ജിന്‍ ഘടിപ്പിച്ചും തുടര്‍ന്ന് മംഗളൂരുവിലേക്ക് ഡീസല്‍ എന്‍ജിനിലുമാണ് ഓടിയിരുന്നത്. വെള്ളിയാഴ്ച എന്‍ജിന്‍ മാറാതെ ഷൊര്‍ണൂര്‍ മുതല്‍ മംഗളൂരുവരെ യാത്രാവണ്ടി ഓടി. ഡെപ്യൂട്ടി ചീഫ് എന്‍ജിനീയര്‍ വി.കെ. മനോഹരന്‍, പാലക്കാട് ഡിവിഷന്‍ സീനിയര്‍ ഇലക്ട്രിക്കല്‍ എന്‍ജിനീയര്‍ ജയകൃഷ്ണന്‍ തുടങ്ങിയവര്‍ ചരിത്രനേട്ടത്തിന് സാക്ഷികളായി.
വെള്ളിയാഴ്ച പുലര്‍ച്ചെ ഒരു ചരക്കുവണ്ടിയും ഷൊര്‍ണൂരില്‍ നിന്ന് ഉള്ളാള്‍ വരെ ഓട്ടംപൂര്‍ത്തിയാക്കിയിരുന്നു. വെള്ളിയാഴ്ച വൈകീട്ട് 4.20-ന് മംഗളൂരുവില്‍നിന്ന് ചെന്നെയിലേക്കുള്ള സൂപ്പര്‍ഫാസ്റ്റും വൈദ്യുത എന്‍ജിന്‍ ഉപയോഗിച്ചു. ചെറുവത്തൂരില്‍നിന്ന് മംഗളൂരുവിലേക്ക് വൈദ്യുത തീവണ്ടി ഓടാന്‍ മാര്‍ച്ച് 23-നാണ് സുരക്ഷാ കമ്മിഷണര്‍ അനുമതി നല്‍കിയത്.

Keywords: Manglore News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment