Latest News

സൈബര്‍ലോകത്തെ കുറ്റകൃത്യങ്ങള്‍ കണ്ടെത്താന്‍ സോഷ്യല്‍മീഡിയ ലാബ്

തിരുവനന്തപുരം: സാമൂഹികമാധ്യമങ്ങളുടെ പ്രവര്‍ത്തനം നിരീക്ഷിക്കുന്നതിന് 'സൈബര്‍ഡോമി'ല്‍ സോഷ്യല്‍മീഡിയ ലാബ് ഒരുങ്ങുന്നു. ഏപ്രില്‍ പത്തിന് തുടങ്ങും.[www.malabarflash.com] 

സാമൂഹികമാധ്യമങ്ങളിലെ നിയമവിരുദ്ധ പ്രവണതകള്‍ തടയാനും കുറ്റകൃത്യങ്ങള്‍ കണ്ടെത്താനും ഇതിലൂടെ സാധിക്കുമെന്ന് സൈബര്‍ഡോം നോഡല്‍ ഓഫീസര്‍ ഐ.ജി. മനോജ് എബ്രഹാം പറഞ്ഞു.

സൈബര്‍ലോകത്തെ കുറ്റകൃത്യങ്ങള്‍ കണ്ടെത്തി തടയുന്നതിന് കേരള പോലീസ് ആവിഷ്‌കരിച്ച പദ്ധതിയാണ് ടെക്‌നോപാര്‍ക്കില്‍ പ്രവര്‍ത്തിക്കുന്ന സൈബര്‍ ഡോം.

സാമൂഹികമാധ്യമത്തിലൂടെയുള്ള ആശയപ്രചാരണങ്ങള്‍ നിരീക്ഷണവിധേയമാക്കുന്നതിലൂടെ ആസൂത്രിത കുറ്റകൃത്യങ്ങള്‍ തടയാനാകുമെന്ന് മനോജ് എബ്രഹാം പറഞ്ഞു. സര്‍ക്കാര്‍ വെബ്‌സൈറ്റുകള്‍ക്കെതിരെയുള്ള ആക്രമണങ്ങള്‍ തടയാനായിട്ടുണ്ട്. സൈബര്‍ഡോമില്‍ പ്രവര്‍ത്തിക്കുന്ന സൈബര്‍ റിസര്‍ച്ച് ആന്‍ഡ് ഡെവലപ്‌മെന്റ് വിഭാഗത്തിനാണ് ഇതിന്റെ ചുമതല.

ആഗോളതലത്തില്‍ പ്രവര്‍ത്തിക്കുന്ന സൈബര്‍ ഹാക്കിങ് സംഘങ്ങളെ കുടുക്കാന്‍ നെറ്റ്വര്‍ക്ക് ഓപ്പറേറ്റിങ് സെന്റററും സെക്യൂരിറ്റി ഓപ്പറേറ്റിങ് സെന്ററുമുണ്ട്.

സര്‍ക്കാര്‍ സൈറ്റുകളുടെ സുരക്ഷിതത്വം ഇതിലൂടെ ഉറപ്പാക്കും. ഓണ്‍ലൈന്‍ ബാങ്കിങ് രംഗത്തെ തട്ടിപ്പുതടയാന്‍ പ്രത്യേകസംവിധാനമൊരുക്കി. തട്ടിപ്പുകള്‍ തടയുന്നതിന് റിസര്‍വ് ബാങ്കും അസോസിയേറ്റ് ബാങ്കുകളും സൈബര്‍ഡോമുമായി സഹകരിക്കും. അതിനാല്‍ ഒ.ടി.പി. കവര്‍ച്ചകള്‍ ഗണ്യമായി കുറഞ്ഞതായി ഐ.ജി. പറഞ്ഞു. 

ഓരോദിവസവും 20-ഓളം വെബ്‌സൈറ്റുകള്‍ ഉണ്ടാകുന്നുണ്ട്. ഇതില്‍ നിയമവിരുദ്ധമായവ കണ്ടെത്തി തടയുന്നതിനുള്ള നടപടി പുരോഗമിക്കുന്നു. ലൈംഗിക അതിപ്രസരമുള്ള സൈറ്റുകളും നിരീക്ഷിക്കുന്നുണ്ടെന്ന് ഐ.ജി. പറഞ്ഞു.

Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.