മംഗളൂരു: ബുള്ളറ്റ് ടാങ്കര്‍ ലോറിയില്‍നിന്ന് പാചകവാതകം ചോര്‍ന്നത് പരിഭ്രാന്തി സൃഷ്ടിച്ചു. മംഗളൂരു എണ്ണശുദ്ധീകരണശാലയിലെ വിദഗ്ധരും അഗ്നിരക്ഷാസേനാംഗങ്ങളും മണിക്കൂറുകള്‍ ശ്രമിച്ചാണ് ദുരന്തം ഒഴിവാക്കിയത്.[www.malabarflash.com]
വ്യാഴാഴ്ച രാത്രി സൂരത്കലിലെ എച്ച്.പി.സി.എല്‍. കേന്ദ്രത്തില്‍നിന്ന് പാചകവാതകം നിറച്ച് പുറത്തിറങ്ങിയ ബുള്ളറ്റ് ടാങ്കറില്‍നിന്നാണ് വാതകം ചോര്‍ന്നത്.
രാത്രി സഞ്ചരിക്കാന്‍ ഇത്തരം ടാങ്കറുകള്‍ക്ക് നിരോധനമുള്ളതിനാല്‍ നേരം പുലരുന്നതും കാത്തു കിടക്കുകയായിരുന്നു. പതിനെട്ടു ടണ്‍ വാതകമാണ് ടാങ്കറില്‍ നിറച്ചിരുന്നത്. വാതകം നിറച്ച മറ്റു 13 ലോറികളും അടുത്തുണ്ടായിരുന്നു.
പാചകവാതകത്തിന്റെ മണം ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് ഒരു ടാങ്കര്‍ ചോരുന്നതായി കണ്ടെത്തിയത്. ഉടന്‍തന്നെ പ്രദേശത്തെ വൈദ്യുതി ബന്ധം വിച്ഛേദിച്ചു. ലൈറ്റിടരുതെന്നും വീട്ടില്‍ അടുപ്പോ മറ്റ് വൈദ്യുതോപകരണങ്ങളോ ഉപയോഗിക്കരുതെന്നും പോലീസ് നിര്‍ദേശം നല്‍കി.
എച്ച്.പി.സി.എല്ലിലെ വിദഗ്ധര്‍ സ്ഥലത്തില്ലാത്തതിനാല്‍ മംഗളൂരു എണ്ണശുദ്ധീകരണശാലയിലെ വിദഗ്ധരും അഗ്നിരക്ഷാസേനാംഗങ്ങളും ചേര്‍ന്നാണ് ഈ ടാങ്കറില്‍നിന്ന് പാചകവാതകം മറ്റൊരു ടാങ്കറിലേക്ക് മാറ്റിയത്. പുലര്‍ച്ചെയോടെ പ്രദേശത്ത് സാധാരണ നില പുനഃസ്ഥാപിച്ചു.

Keywords: Karnadaka News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment