Latest News

വസ്ത്ര വില്‍പനശാലയില്‍ നിന്നും തുണി മോഷ്ടിച്ച ബിജെപി വനിതാ കൗണ്‍സിലര്‍ അറസ്റ്റില്‍

ബാംഗ്ലൂര്‍: വസ്ത്ര വില്‍പനശാലയില്‍ നിന്നും വസ്ത്രം മോഷ്ടിച്ചു കടത്താന്‍ ശ്രമിച്ച ബിജെപി വനിതാ കൗണ്‍സിലര്‍ അറസ്റ്റില്‍. ബാംഗ്ലൂരിലെ ഗിരിനഗര്‍ വാര്‍ഡ് അംഗം എച്ച്എസ് ലളിത(40)യാണ് കഴിഞ്ഞദിവസം മോഷണക്കുറ്റത്തിന് അറസ്റ്റിലായത്.[www.malabarflash.com]

ഗാന്ധിനഗറിലെ സുഖ് സാഗര്‍ മാളില്‍ കഴിഞ്ഞ ദിവസമായിരുന്നു സംഭവം. മാളിലെ അശോക അപ്പാരല്‍സില്‍ വസ്ത്രം വാങ്ങാനെത്തിയതായിരുന്നു ലളിത. സെയില്‍സ് മാനില്‍ നിന്നും അഞ്ച് വസ്ത്രങ്ങള്‍ തെരഞ്ഞെടുത്ത ഇവര്‍ അളവു പരിശോധിക്കാനായി ഡ്രസ്സിംഗ് റൂമിലേക്ക് പോയി.

വസ്ത്രങ്ങള്‍ ഒന്നും തനിക്ക് ഇഷ്ടമായില്ലെന്ന് പറഞ്ഞ് തിരിച്ചുവന്ന ലളിതയുടെ കയ്യില്‍ റൂമിലേക്ക് കൊണ്ടുപോയ വസ്ത്രങ്ങള്‍ ഇല്ലായിരുന്നു. ഉടന്‍ സെയില്‍സ് മാന്‍ വസ്ത്രങ്ങള്‍ക്കായി ഡ്രസ്സിംഗ് റൂമിലെത്തിയെങ്കിലും അവിടെയും കാണാനുണ്ടായിരുന്നില്ല.

പുറത്തു കടക്കാന്‍ ശ്രമിച്ച ലളിതയെ ഉടന്‍ തടഞ്ഞുവെച്ച് വനിതാ ജീവനക്കാരുടെ സഹായത്താല്‍ നടത്തിയ പരിശോധനയില്‍ നാല് വസ്ത്രങ്ങള്‍ ശരീരത്തില്‍ ധരിച്ച വസ്ത്രത്തിന് അടിയില്‍ ഒളിപ്പിച്ചത് കണ്ടെടുത്തു. കടയുടമ അശോക് പോലീസിനെ വിവരം അറിയിച്ചതിനെ തുടര്‍ന്ന് ഇവരെ കസ്റ്റഡിയിലെടുത്ത് സ്‌റ്റേഷനിലെത്തിച്ചു. വനിതാ പോലീസിന്റെ പരിശോധനയില്‍ കാണാതായ ഒരു വസ്ത്രം കൂടി ഇവരുടെ ശരീരത്തില്‍ നിന്നും കണ്ടെത്തി.

ഒരു വനിതാ കൗണ്‍സിലര്‍ ഇത്തരത്തില്‍ മോഷണത്തിനിറങ്ങിയത് തങ്ങളെ ഞെട്ടിച്ചെന്ന് പോലീസ് പറയുന്നു. മോഷണം മാനസിക വൈകല്യമായ വ്യക്തിയാണ് ലളിത എന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു.

5,000 രൂപയുടെ വസ്ത്രം മോഷ്ടിച്ച ഇവര്‍ തന്നെ വെറുതെ വിട്ടാല്‍ പത്തായിരം രൂപ വാഗ്ദാനം ചെയ്തിരുന്നതായി ഷോപ്പുടമ അശോക് പറഞ്ഞു. നേരത്തെയും ഇതേ ഷോപ്പില്‍ നിന്നും ലളിത മോഷണം നടത്തിയതായി സംശയമുണ്ടായിരുന്നു. എന്നാല്‍ അന്ന് ഇവര്‍ക്കെതിരെ തെളിവുകള്‍ ഉണ്ടായിരുന്നില്ലെന്ന് അശോക് വ്യക്തമാക്കി. ഇവര്‍ കൗണ്‍സിലറാകുന്നത് ആദ്യതവണയാണ്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Keywords: National News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.