Latest News

ചൈല്‍ഡ് പ്രൊട്ടക്റ്റ് ടീം കേരള നേതൃത്വ സംഗമം

കോഴിക്കോട് : ചൈല്‍ഡ് പ്രൊട്ടക്റ്റ് ടീം കേരള നേതൃത്വ സംഗമം ഏപ്രില്‍ 30ന് രാവിലെ 10 മണിക്ക് കോഴിക്കോട് ഫറോക്ക് സെദീര്‍ ടൂറിസ്റ്റ് ഹോം ഓഡിറ്റോറിയത്തില്‍ നടക്കും.[www.malabarflash.com]

പ്രമുഖ സ്ത്രീ വിമോചന. പ്രവര്‍ത്തക കെ അജിത കോഴിക്കോട് സംഗമം ഉല്‍ഘാടനം ചെയ്യും. ചൈല്‍ഡ് പ്രൊട്ടക്റ്റ് ടീം സംസ്ഥാന പ്രസിഡണ്ട് സി കെ നാസര്‍ കാഞ്ഞങ്ങാട് അദ്ധ്യക്ഷത വഹിക്കും.

കുട്ടികളുടെ സംരക്ഷണം മുന്‍ നിര്‍ത്തി സി കെ നാസര്‍ കാഞ്ഞങ്ങാട് എന്ന
സാധാരണക്കാരനായ ഒരു വ്യക്തിയുടെ ആശയത്തിലൂടെയാണ് വാര്‍ട്‌സ് അപിലുടെ 2016 നവംബര്‍ മാസം 26 ന്  കാഞ്ഞങ്ങാട് സംഘടനക്ക് തുടക്കം കുറിക്കുന്നത്. ഇതേ ആശയം മനസ്സില്‍ കൊണ്ട് നടന്ന ഒരു സമൂഹം ഒപ്പം
ചേര്‍ന്നപ്പോള്‍ കേരളത്തിലും അന്യ സംസ്ഥാനങ്ങളിലും ഗള്‍ഫിലും മറ്റ് വിദേശ രാജ്യങ്ങളിലുമായി 15000 അംഗങ്ങളോടെ വലിയ സംഘടനയാവാന്‍ സാധിച്ചതായി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

2017 ജനുവരിയില്‍ സൊസെറ്റി ആക്റ്റ് പ്രകാരം സംസ്ഥാന മൂഴുവന്‍ രജിസ്റ്റര്‍
ചെയ്ത് പ്രവര്‍ത്തിക്കുന്ന സംഘടനക്ക് 9 വനിത വാര്‍ട്‌സ് അപ് ഗ്രൂപ്പ് ഉള്‍പ്പെടെ 64 ഗ്രൂപ്പ് ഉണ്ട് അഞ്ച് മാസ കാലയളവില്‍ കേരളത്തില്‍ വീട് വിട്ട് ഇറങ്ങിയ 56 ഓളം കുട്ടികളെ തിരികെ വീട്ടില്‍ എത്തിക്കാന്‍ കഴിഞ്ഞു. 

മുംബൈക്ക് ട്രൈയിന്‍ കയറ്റി വിട്ട് കാണാതായ ആര്യനെയും അമൃതയെയും കണ്ടെത്താന്‍ സഹായിക്കുകയും അവരെ ഏറ്റെടുക്കാന്‍ സന്നദ്ധത
അറിയിച്ച് മന്ത്രിക്കും സി ഡബ്ല്യൂ സി ക്കും നിവേദനം നല്‍കി.

പാലക്കാട് അട്ടപ്പള്ളത്ത് മരണപ്പെട്ട സഹോദരിമാരുടെ അന്വേഷണം ഊര്‍ജ്ജിതമാക്കാനുള്ള ആക്ഷന്‍ കമ്മിറ്റിയില്‍ പ്രധാന ഭാരവാഹികളായി.സംഘടന പ്രവര്‍ത്തിച്ചു വരുന്നു.
കാസര്‍കോട്‌ നെല്ലിക്കട്ടയിലെ ആമുവിന്റെ പത്ത് അംഗ കുടുംബത്തെ സമുഹത്തിന്റെ മുഖ്യധാരയില്‍ കൊണ്ട് വന്ന് നാല് കുട്ടികളെ സ്‌കൂളിലയക്കാനുള്ള സംവിധാനം ഒരുക്കി. കുടുംബത്തിന് കക്കൂസും കുടിവെള്ളവും വീട് നവീകരണത്തിനും നേതൃത്വം നല്‍കി. ഒന്നര ലക്ഷത്തോളം രൂപ വിവിധ വ്യക്തികളുടെയും സന്നദ്ധ സംഘടനയുടെയും നേതൃത്വത്തില്‍ ചിലവഴിച്ചു.
ഇടുക്കിയില്‍ കുടിയിറക്കപ്പെട്ട ബബിതയെയും മകളെയും കണ്ട് ആവശ്യമായ സഹായങ്ങള്‍ ചെയ്തു. 

സ്‌കുളുകളില്‍ ബോധവല്‍കരണത്തിന് കാഞ്ഞങ്ങാട് മാണിക്കോത്ത് ഗവ: ഫിഷറീസ് സ്‌കൂളിലും മലപ്പുറത്ത് മക്കരപ്പറമ്പ സ്‌കൂളിലും കൊല്ലത്ത് യൂനുസ് എഞ്ചിനീയറിംങ്ങ് കോളേജിലും ബദിയടുക്ക മാര്‍പ്പനടുക്കയിലും തുടക്കം കുറിച്ചു. 

കൊല്ലത്ത് കുട്ടികളുടെ അനാഥാലയങ്ങളില്‍ കുട്ടികളോടൊപ്പം ഒരു ദിനം ചിലവഴിച്ചു. തിരുവനന്തപുരത്ത് വര്‍ക്കലയില്‍ മാതാവില്ലാത്ത 8 കുട്ടികളടങ്ങുന്ന കുടുംബത്തെ കണ്ടെത്തി ആവശ്യമായ സഹായങ്ങള്‍ ചെയ്തു വരുന്നു. 

സംഘടനയുടെ 14 ജില്ലകളിലും കണ്‍വെന്‍ഷന്‍ കമ്മിറ്റി നിലവില്‍ വന്ന സാഹചര്യത്തില്‍ കേരളത്തിലെ 100 ഓളം ഭാരവാഹികളുടെ സംഗമമാണ് കോഴിക്കോട് ഫറോക്കില്‍ നടക്കുന്നത്.
കുട്ടികളുടെ സംരക്ഷണം മുന്‍ നിര്‍ത്തി മദ്യം മയക്ക് മരുന്ന് ഉപയോഗം.വീട് വിട്ട് ഇറങ്ങല്‍ ഒളിച്ചോട്ടം. മൊബൈല്‍ ദുരുപയോഗം.
പഠനകാര്യങ്ങളില്‍ താത്പര്യമില്ലാതാവല്‍. കുട്ടികളെ തട്ടികൊണ്ട് പോവല്‍ കാണാതാവല്‍ ബാലവേല ഭിക്ഷാടനം തുടങ്ങിയ കുട്ടികള്‍ നേരിടുന്ന. ഇത്തരം വിഷയത്തില്‍ബോധവല്‍കരണവും സംരക്ഷണവും നല്‍കുക എന്ന ലക്ഷ്യത്തില്‍ ആണ് സംഘടന പ്രവര്‍ത്തിക്കുന്നത് 

ചൈല്‍ഡ് പ്രൊട്ടക്റ്റ് ടീം കേരള നേതൃത്വ സംഗമം വനിത സംഗമം കൂട്ടായ്മ രൂപപ്പെടുത്തല്‍ ഭാവി പരിപാടി ആസൂത്രണം സ്റ്റേറ്റ് സമ്മേളനം ചര്‍ച്ച ഉച്ചക്ക് ശേഷം കോഴിക്കോട് കമ്മിറ്റി വിപുലീകരണം എന്നീ പരിപാടികളാണ് നടക്കുന്നതെന്ന് ഭാരവാഹികളായ സി കെ നാസര്‍ കാഞ്ഞങ്ങാട്, അഡ്വ. മുഹമ്മദ് ജനൈസ് തലശ്ശേരി, അഷ്‌റഫ് മാടക്കര വയനാട് സിദ്ധീക്ക് ഫറോക്ക് എന്നിവര്‍ അറിയിച്ചു.

Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.