കൊച്ചി: എയര്‍പോര്‍ട്ടിലെ ഹോട്ടലില്‍ വീണ്ടും തീവെട്ടിക്കൊള്ള തുടരുന്നു. മാധ്യമപ്രവര്‍ത്തകനായ അഭിലാഷ് ജി. നായരാണ് നെടുമ്പാശേരിയിലെ ഹോട്ടല്‍ ബില്ലിലെ കൊള്ള സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. [www.malabarflash.com]
ചായയ്ക്ക് 80 രൂപയും പഴം പൊരിക്ക് 60 രൂപയും പരിപ്പ് വടയ്ക്ക് 80 രൂപയുമാണ് ഈ ഹോട്ടലില്‍ ഈടാക്കിയത്.
നികുതി ഉള്‍പ്പെടെ ബില്ല് വന്നപ്പോള്‍ ആകെ തുക 318 രൂപ. കഴിഞ്ഞ 22ന് പുതിയ ടെര്‍മിനലില്‍ പ്രവര്‍ത്തിക്കുന്ന അഞ്ജലി ഹോട്ടലിലാണ് തീവെട്ടിക്കൊള്ള. കഴിഞ്ഞ സെപ്റ്റംബറില്‍ തിരുവനന്തപുരം എയര്‍പോര്‍ട്ടിലെ റെസ്റ്റോറന്റിലെ തീവെട്ടി കൊള്ളയ്‌ക്കെതിരെ നടി അനുശ്രീ പ്രതികരിച്ചിരുന്നു.
ബില്ല് സഹിതം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തു കൊണ്ടാണ് അനുശ്രീ പ്രതികരിച്ചത്. അന്ന് പഫ്‌സിന് 250 രൂപയും ചായയ്ക്ക് 80 രൂപയുമാണ് അനുശ്രീയില്‍ നിന്നും ഈടാക്കിയത്.
ബില്ല് സഹിതം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തു കൊണ്ടാണ് അനുശ്രീ പ്രതികരിച്ചത്. അന്ന് പഫ്‌സിന് 250 രൂപയും ചായയ്ക്ക് 80 രൂപയുമാണ് അനുശ്രീയില്‍ നിന്നും ഈടാക്കിയത്.

No comments:
Post a Comment