ദുബൈ: ലോകത്തിലെ ഏറ്റവും ഉയരം കൂടിയായ കെട്ടിടമായ ബുര്‍ജ് ഖലീഫയ്ക്ക് സമീപം നിര്‍മാണത്തിലിരിക്കുന്ന കെട്ടിടത്തില്‍ അഗ്‌നിബാധ. ദുബൈയിലെ ഏറ്റവും വലിയ ഷോപ്പിങ് മാളായ ദുബൈ മാളിനോട് ചേര്‍ന്നുള്ള കെട്ടിടത്തിലാണ് അഗ്‌നിബാധയുണ്ടായത്. സംഭവത്തില്‍ ആര്‍ക്കും പരുക്കില്ല.[www.malabarflash.com]
പുലര്‍ച്ചെ ആറു മണിയോടെയാണ് കെട്ടിടത്തില്‍ തീ പടര്‍ന്നത്. വിവരമറിഞ്ഞ ഉടന്‍തന്നെ സുരക്ഷാ ഉദ്യോഗസ്ഥരും അഗ്‌നിശമന സേനയും സ്ഥലതെത്തി. രണ്ടു മണിക്കൂര്‍ നീണ്ട ശ്രമത്തിനൊടുവില്‍ തീ നിയന്ത്രണവിധേയമാക്കി.
2015ലെ പുതുവല്‍സരദിനത്തിന്റെ തലേന്ന് വന്‍ അഗ്‌നിബാധയുണ്ടായ അഡ്രസ് ഡൗണ്‍ടൗണ്‍ ദുബൈ ടവറിന്റെ സമീപത്താണ് തീപിടുത്തമുണ്ടായ കെട്ടിടം സ്ഥിതി ചെയ്യുന്നത്.
അപകടത്തെ തുടര്‍ന്ന് സമീപത്തെ റോഡുകളെല്ലാം അടച്ചിട്ടത് ഗതാഗതത്തെ ബാധിച്ചു. തീ പൂര്‍ണമായും അണച്ചതിനുശേഷമാണ് റോഡ് വീണ്ടും ഗതാഗതത്തിന് തുറന്നുകൊടുത്തത്.
No comments:
Post a Comment