കാസര്‍കോട്: അനുഭവങ്ങളേയും കാഴ്ച്ചകളേയും കലര്‍പ്പില്ലാതെ അനുവാചകരിലേക്ക് പകര്‍ന്ന മലയാളത്തിന്റെ പുണ്യവും, സ്വന്തം ജീവിതം കൊണ്ടും തൂലിക കൊണ്ടും വായനക്കാരെ ഭ്രമിപ്പിച്ച പ്രശസ്ത എഴുത്തുകാരി കമലാ സുരയ്യയുടെ നാമധേയത്തില്‍ 13 വര്‍ഷം മുമ്പ് മൊഗ്രാലില്‍ രൂപം കൊണ്ട കമലാ സുരയ്യ വിമന്‍സ് ഫോറം ജില്ല തലത്തിലേക്ക് വ്യാപിപ്പിക്കുന്നു.[www.malabarflash.com]
'കമലാ സുരയ്യ കള്‍ച്ചറല്‍ ആന്റ് ചാരിറ്റബിള്‍ ഫോറം' എന്ന പേരില്‍ ജില്ലാ കമ്മിറ്റി നിലവില്‍ വന്നു. 'വടക്കിന്റെ സുരയ്യ' എന്നറിയപ്പെടുന്ന പ്രശസ്ത എഴുത്തുകാരി ഫാത്തിമ അബ്ദുല്ലയാണ് ജില്ലാ പ്രസിഡണ്ട്.
ജയനാദം ന്യൂസ് എഡിറ്റര്‍ ഖാലിദ് പൊവ്വല്‍ ജനറല്‍ സെക്രട്ടറിയും മീഡിയാവണ്‍ റിപ്പോര്‍ട്ടര്‍ ഷഫീഖ് നസ്‌റുല്ല ട്രഷറുമാണ്.
മറ്റു ഭാരവാഹികള്‍: അഷ്‌റഫ് കൈന്താര്‍ (വീക്ഷണം), അനസ് എതിര്‍ത്തോട്, ഹസീന ടീച്ചര്‍(വൈസ് പ്രസിഡന്റ്) ഫായിസ.ഏ.കെ ,നൂര്‍ജഹാന്‍ മൊഗ്രാല്‍, ദിവ്യ അര്‍ച്ചാല്‍ (ജോ: സെക്രട്ടറിമാര്‍), തസ്‌നി അബ്ബാസ്(ലീഗല്‍ അഡ്‌വൈസര്‍)
കമല സുരയ്യയുടെ ജന്മ വാര്‍ഷികത്തില്‍ നടന്ന വിപുലമായ കണ്‍വന്‍ഷനിലാണ് ജില്ലാ കമ്മിറ്റിക്ക് രൂപം നല്‍കിയത്.
No comments:
Post a Comment