കാസര്‍കോട്: പഴയ ചൂരി മുഹ്യുദ്ദീന്‍ മസ്ജിദ് മുഅദ്ദിനും മദ്രസാധ്യാപകനുമായ മുഹമ്മദ് റിയാസ് മുസ്‌ല്യാരെ കൊലപ്പെടുത്തിയതിന് പിന്നിലെ ഗൂഢാലോചന അന്വേഷിക്കണമെന്നും അറസ്റ്റിലായ പ്രതികള്‍ക്കെതിരെ യു.എ.പി.എ ചുമത്തണമെന്നും കൊലക്ക് പിന്നില്‍ ആരുടെയെങ്കിലും പ്രകോപനപരമായ പ്രസംഗം പ്രതികള്‍ക്ക് പ്രചോദനമായിട്ടുണ്ടോയെന്ന് അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് കാസര്‍കോട് യുവജന കൂട്ടായ്മ തിങ്കളാഴ്ചയും ചൊവ്വാഴ്ചയും പുതിയ ബസ്സ്റ്റാന്റ് പരിസരത്തെ ഒപ്പുമരച്ചോട്ടില്‍ രാപ്പകല്‍ സമരം നടത്തും.[www.malabarflash.com]
രാഷ്ട്രീയ കക്ഷി നേതാക്കളും മത-സാമൂഹ്യ-സാംസ്‌കാരിക നേതാക്കളും അടക്കമുള്ളവര്‍ സമരത്തില്‍ പങ്കെടുക്കുമെന്നും സമാധാനകാംക്ഷികളായ മുഴുവന്‍ ആളുകളും സംബന്ധിക്കണമെന്ന് കാസര്‍കോട് യുവജന കൂട്ടായ്മ പ്രവര്‍ത്തകരായ ഇബ്രാഹിം ബാങ്കോട്, കെ.എ മുഹമ്മദ് ഹനീഫ എന്നിവര്‍ അറിയിച്ചു. സമരം തിങ്കളാഴ്ച ഉച്ച തിരിഞ്ഞ് 2.30ന് ആരംഭിക്കും.
No comments:
Post a Comment