പയ്യന്നൂര്‍: ഭര്‍ത്താവിനെ തല്ലിക്കൊന്ന് ചുട്ടുകരിച്ച നിഷ്ഠൂരന്മാരെ കേസന്വേഷണം നടത്തുന്ന സിബിഐസംഘം അറസ്റ്റ് ചെയ്യാന്‍ തുടങ്ങിയ വാര്ത്തയറിയുന്പോഴും സീനത്തിന്റെ കണ്ണീരുണങ്ങുന്നില്ല. കടുത്ത ദുഃഖത്തിലാണെങ്കിലും ഭർത്താവിനെ കൊലപ്പെടുത്തിയവരിൽ ചിലരെങ്കിലും പിടിയിലായത് ഇവർക്ക് അല്പം ആശ്വാസം പകരുകയാണ്.[www.malabarflash.com]
ഭര്‍ത്താവിന്റെ ഘാതകരെ വെറുതേ വിടല്ലേയെന്ന സീനത്തിന്റെ നിരന്തരമായ പ്രാര്‍ഥനയ്ക്കും കണ്ണുനീരിനുമാണ് സിബിഐയുടെ നടപടികളിലൂടെ ഫലമുണ്ടായിത്തുടങ്ങിയിരിക്കുന്നത്. പള്ളിക്കമ്മിറ്റിയറിയാതെ അവിടെ ഒരു ഈച്ചപോലും അനങ്ങില്ലെന്ന് സീനത്ത് മൂന്നുവർഷം മുമ്പേ പറഞ്ഞിരുന്നു. കൊലപാതകത്തിനുപിന്നില്‍ പ്രവര്‍ത്തിച്ച മുഴുവന്‍ ആളുകളേയും പിടികൂടണമെന്നാണ് കണ്ടങ്കാളി ഹയര്‍ സെക്കൻഡറി സ്കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിയായ മകന് ഫാരിസിനെ ചേര്‍ത്തുപിടിച്ച് സീനത്ത് പറഞ്ഞത്.
സംവിധായകന് മാത്രമുണ്ടായാല്‍ സിനിമയാകില്ലല്ലോയെന്നും കൊലപാതകത്തിനുപിന്നിലെ എല്ലാ കണ്ണികളേയും കയ്യാമം വയ്ക്കണമെന്നുമാണ് കൊല്ലപ്പെട്ട ഹക്കീമിന്റെ ജേഷ്ഠന് കുഞ്ഞിക്കണ്ണൻ ആവശ്യപ്പെടുന്നത്.
കുറ്റവാളികളെ പിടിക്കുന്നതോടൊപ്പം ഒരു നിരപരാധിപോലും ഈ കേസില്‍ കുടുങ്ങരുതെന്നും ഇദ്ദേഹം പറയുന്നു. മകന്റെ കൊലപാതകികളെ കണ്ടതിനുശേഷമേ കണ്ണടയ്ക്കാനാകൂ വെന്നുപറഞ്ഞ് കാത്തിരുന്ന അമ്മക്ക് ഇതൊന്നും കാണാനായില്ലല്ലോ എന്ന സങ്കടവും കുഞ്ഞിക്കണ്ണൻ പങ്കുവച്ചു. മകന്റെ വിയോഗദുഃഖത്തിൽ കഴിഞ്ഞിരുന്ന ഹക്കീമിന്റെ മാതാവ് കല്യാണി കഴിഞ്ഞ ഫെബ്രുവരി 17നായിരുന്നു മരിച്ചത്.
2014 ഫെബ്രുവരി ഒമ്പതിന് രാത്രിയാണ് കൊറ്റി ജുമാമസ്ജിദ് ജീവനക്കാരനായ അബ്്ദുല്‍ ഹക്കീം കൊല്ലപ്പെട്ടത്. തലക്കടിച്ചു കൊലപ്പെടുത്തിയശേഷം മൃതദേഹം കത്തിച്ചുകളഞ്ഞതായാണ് കേസ്. 10ന് രാവിലെ പള്ളിപ്പറമ്പില്‍ കത്തിക്കൊണ്ടിരിക്കുന്ന മൃതദേഹം കണ്ട മദ്റസ അധ്യാപകരാണ് വിവരം പോലീസില്‍ അറിയിച്ചത്. ഈ കേസില്‍ നാല് പേരെ കഴിഞ്ഞ ദിവസം സി.ബി.ഐ അറസ്റ്റ് ചെയ്തിരുന്നു.

Keywords: Kannur News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment