Latest News

ഹര്‍ത്താല്‍ ദിനത്തില്‍ നടുറോഡില്‍ ക്രിക്കറ്റ് കളി; ഏഴുപേര്‍ക്ക് 5300 രൂപാവീതം പിഴശിക്ഷ

കാഞ്ഞങ്ങാട്: ഹര്‍ത്താല്‍ ദിനത്തില്‍ റോഡ് ഗതാഗതം തടസ്സപ്പെടുത്തിനടുറോഡില്‍ ക്രിക്കറ്റുകളിക്കുകയും ഇതില്‍ നിന്ന് പിന്‍തിരിപ്പിക്കാന്‍ ശ്രമിച്ച പോലീസ് സംഘത്തിന് നേരെ അക്രമം നടത്തുകയും ചെയ്ത കേസില്‍ 7 പേരെ 5300 രൂപാവീതം പിഴയടക്കാന്‍ ഹോസ്ദുര്‍ഗ് ഒന്നാംക്ലാസ് കോടതി ശിക്ഷിച്ചു.[www.malabarflash.com]

മാണിക്കോത്ത് മടിയനിലെ അബ്ദുള്‍ഖാദറിന്റെ മകന്‍ ആഷിഫ്(26), മടിയനിലെ അബ്ദുള്‍ റഹിമാന്റെ മകന്‍ പി.കെ.നസീര്‍(21), മാണിക്കോത്തെ അബ്ദുള്‍സലാമിന്റെ മകന്‍ മുഹമ്മദ് നിഷാന്‍(25), മടിയനിലെ അബ്ദുള്‍ഖാദറിന്റെ മകന്‍ മുഹമ്മദ് അജ്മല്‍(21), അബ്ദുള്‍ റഹിമാന്റെ മകന്‍ മുഹമ്മദ് ഫര്‍ഹാന്‍(21), അബ്ദുള്‍ഖാദറിന്റെ മകന്‍ ദാവുദുല്‍ഹക്കീം(25), പാലക്കി ഹനീഫയുടെ മകന്‍ മുഹമ്മദ് തന്‍വീര്‍(21) എന്നിവരെയാണ് ഹോസ്ദുര്‍ഗ് കോടതി പിഴയടക്കാന്‍ ശിക്ഷിച്ചത്.
കഴിഞ്ഞ നവംബര്‍ 28 ന് ഇടതുമുന്നണി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ദിനത്തില്‍ ഹര്‍ത്താലിന്റെ ഭാഗമായി മടിയന്‍ റോഡ് ജംഗ്ഷനില്‍ റോഡ് ഗതാഗതം തടഞ്ഞുകൊണ്ട് ക്രിക്കറ്റ് കളിച്ച പ്രതികളെ പിന്‍തിരിപ്പിക്കാന്‍ ശ്രമിച്ച പോലീസ് ഉദ്യോഗസ്ഥരെ അക്രമിക്കുകയും തെറിവിളിക്കുകയും ചെയ്തുവെന്നാണ് കേസ്.


No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.