ന്യൂഡൽഹി: റിലയൻസ് ജിയോ സൗജന്യ ഓഫർ നീട്ടിയ നടപടി പിൻവലിക്കുന്നു. സൗജന്യ സേവന കാലാവധി അവസാനിപ്പിക്കാനുള്ള ട്രായ് നിർദേശത്തെ തുടർന്നാണ് നടപടി.[www.malabarflash.com]
മൂന്നു മാസത്തെ സൗജന്യ ഓഫർ പിൻവലിക്കാനും പ്രൈം മെംബർഷിപ്പ് കാലാവധി നീട്ടിയത് അവസാനിപ്പിക്കാനും ട്രായ് നിർദേശിച്ചിട്ടുണ്ട്. മാർച്ച് 31ന് അവസാനിക്കേണ്ടിയിരുന്ന പ്രൈം മെംബർഷിപ്പ് കാലാവധി ഏപ്രിൽ 15 വരെ നീട്ടിയിരുന്നു.
അതേസമയം, ട്രായ് നിർദേശങ്ങൾ പാലിക്കുമെന്നു ജിയോ ടീം അറിയിച്ചു. ഇതോടെ പ്രൈം മെബർഷിപ്പ് സ്വീകരിക്കുന്നതിനുള്ള നടപടി അവസാനിപ്പിക്കേണ്ടിവരും. മാത്രമല്ല, പ്രൈം മെംബർഷിപ്പ് എടുത്തവർക്കു മൂന്നു മാസത്തേക്കു വാഗ്ദാനം ചെയ്തിരുന്ന സൗജന്യവും അവസാനിക്കും.
ജിയോ പ്രൈം അംഗത്വം നേടി 303 രൂപയ്ക്കോ അതിനു മേലുള്ള തുകയ്ക്കോ ഉള്ള പ്ലാനുകൾ തിരഞ്ഞെടുക്കുന്നവർക്കാണ് മൂന്നു മാസം കൂടി സൗജന്യ ഓഫർ പ്രഖ്യാപിച്ചിരുന്നത്. ജിയോ സമ്മർ സർപ്രൈസ് എന്ന പേരിലാണ് ഓഫർ പ്രഖ്യാപിച്ചിരുന്നത്.

Keywords: National News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment