Latest News

പ്ലസ് ടു വിദ്യാര്‍ഥിയെ മര്‍ദിച്ചു കൊന്നു; ആര്‍.എസ്.എസുകാര്‍ പിടിയില്‍

ചേര്‍ത്തല: വയലാറില്‍ ഉത്സവത്തിനിടെ പ്ലസ് ടു വിദ്യാര്‍ഥിയെ സഹപാഠികളും സുഹൃത്തുക്കളുമടങ്ങുന്ന സംഘം മര്‍ദിച്ചുകൊലപ്പെടുത്തി. പട്ടണക്കാട് പഞ്ചായത്ത് പത്താം വാര്‍ഡ് കളപ്പുരക്കല്‍ നികര്‍ത്ത് അശോകെന്റ മകന്‍ അനന്തുവാണ് (17) മരിച്ചത്.[www.malabarflash.com] 

സംഭവവുമായി ബന്ധപ്പെട്ട് പത്തോളം പേരെ പോലീസ് പിടികൂടിയിട്ടുണ്ട്. ഇവര്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകരാണ്. സംഭവത്തില്‍ പ്രതിഷേധിച്ച് വെള്ളിയാഴ്ച രാവിലെ ആറുമുതല്‍ വൈകുന്നേരം ആറുവരെ ആലപ്പുഴ ജില്ലയില്‍ എല്‍.ഡി.എഫും യു.ഡി.എഫും ഹര്‍ത്താലിന് ആഹ്വാനം ചെയ്തു.

വയലാര്‍ കവലക്ക് സമീപത്തെ േക്ഷത്രാത്സവത്തിനിടെ ബുധനാഴ്ച രാത്രി 10.30ഓടെ സമീപ പ്രദേശമായ നീലിമംഗലത്തെ സുഹൃത്തിന്റെ വീട്ടിലേക്ക് അനന്തുവിെന വിളിച്ചുവരുത്തുകയും വഴിമധ്യേ ആക്രമണം നടത്തുകയുമായിരുന്നു. സുഹൃത്ത് ക്ഷണിച്ചതിനെത്തുടര്‍ന്നാണ് അനന്തു കൂട്ടുകാരോടൊപ്പം ഉത്സവത്തിനെത്തിയത്. 

ആക്രമികള്‍ അനന്തുവിെന്റ മറ്റൊരു സുഹൃത്തിനെ ഉപയോഗിച്ച് ഫോണിലൂടെ അടുത്ത വീട്ടിലേക്ക് വരാന്‍ ആവശ്യപ്പെട്ടു. സുഹൃത്തുക്കള്‍ക്കൊപ്പം ചെന്ന അനന്തുവിനെ വലിച്ചിഴച്ച് സമീപത്തെ കുറ്റിക്കാട്ടിലെത്തിച്ച് സംഘം ചേര്‍ന്ന് വളഞ്ഞിട്ട് മര്‍ദിക്കുകയായിരുന്നു. ആക്രമിസംഘം മടങ്ങിയ ശേഷം സുഹൃത്തുക്കള്‍ നടത്തിയ തിരച്ചിലിലാണ് മൃതപ്രായനായ അനന്തുവിനെ കണ്ടത്. തുടര്‍ന്ന് നാട്ടുകാരുടെ സഹായത്തോടെ ഗവ. താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. 

സംഭവസ്ഥലത്തുനിന്ന് പോലീസിന് ലഭിച്ച അനന്തുവിന്റെ മൊബൈല്‍ ഫോണില്‍നിന്നുള്ള വിളികളുടെ അടിസ്ഥാനത്തിലാണ് പ്രതികളെ പിടികൂടിയത്.

കമ്പും പട്ടികക്കഷണവുംകൊണ്ടുള്ള അടിയാണ് മരണകാരണമെന്ന് പോലീസ് സൂചിപ്പിച്ചു. മൃതദേഹം ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തി. ഫോറന്‍സിക്, വിരലടയാള വിദഗ്ധര്‍ എന്നിവര്‍ സ്ഥലത്തെത്തി തെളിവ് ശേഖരിച്ചു. 

വയലാര്‍ രാമവര്‍മ മെമ്മോറിയല്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥിയായിരുന്നു അനന്തു. സ്‌കൂളില്‍ പഠിക്കുമ്പോള്‍ ഇരുവിഭാഗങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തിെന്റ തുടര്‍ച്ചയാണ് കൊലപാതകമെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ ചേര്‍ത്തല സി.ഐ വി.പി. മോഹന്‍ലാല്‍ പറഞ്ഞു. പ്രതികളില്‍ മൂന്നുപേര്‍ പ്രായപൂര്‍ത്തിയാകാത്തവരാണ്. 
മാതാവ്: വിമല. സഹോദരി: ആതിര.

Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.