Latest News

എഡിജിപിയുടെ പേരിൽ വ്യാജ ക്ലിപ്പിംഗ് പ്രചരിപ്പിച്ച പ്രതി അറസ്റ്റിൽ

മലപ്പുറം: എഡിജിപി ബി. സന്ധ്യയുടെ പേരിൽ വ്യാജ ഓഡിയോ ക്ലിപ്പിംഗ്സ് പ്രചരിപ്പിച്ച കേസിലെ പ്രതിയെ അറസ്റ്റു ചെയ്തു.[www.malabarflash.com]

തിരുവനന്തപുരം ചിറയിൻകീഴ് സ്വദേശി തങ്ക വിശ്വംഭര (47) നെയാണ് മലപ്പുറം ക്രൈംബ്രാഞ്ച് ഡിവൈഎസ്പി സി.കെ ബാബു അറസ്റ്റ് ചെയ്തത്. തങ്കയെ മലപ്പുറം ജുഡീഷൽ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.

സോഷ്യൽ മീഡിയകളിലൂടെ അപകീർത്തികരമായതോ മതസ്പർധ വളർത്തുന്നതോ വ്യക്തിഹത്യ നടത്തുന്നതോ ആയ സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നത് കുറ്റകരമാണെന്നും ഇത്തരം സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നവർക്കെതിരേ നിയമനടപടികൾ സ്വീകരിക്കുമെന്നും ഡിവൈഎസ്പി സി.കെ ബാബു അറിയിച്ചു. 

Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.