Latest News

ബിജെപിയിലേക്കു പോകുന്നുവെന്ന പ്രചരണം പച്ചക്കള്ളം: കെ. സുധാകരന്‍

കണ്ണൂര്‍: താന്‍ ബിജെപിയിലേക്കു പോകുന്നുവെന്ന പ്രചരണം പച്ചക്കള്ളമാണെന്നു കോണ്‍ഗ്രസ് നേതാവ് കെ.സുധാകരന്‍.[www.malabarflash.com] 

ചില നേതാക്കള്‍ ബിജെപിയിലേക്കു പോകുന്നുവെന്ന് ഒരു പത്രം വാര്‍ത്ത നല്‍കിയിരുന്നു. ഇതു കെ. സുധാകരനാണെന്നു സാമൂഹികമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതുകൊണ്ടാണു പ്രതികരിക്കുന്നതെന്നും ഒരു രാഷ്ട്രീയ സാഹചര്യത്തിലും മറ്റൊരു രാഷ്ട്രീയ പ്രസ്ഥാനത്തിലേക്കില്ലെന്നും കെ. സുധാകരന്‍ പറഞ്ഞു.
കോണ്‍ഗ്രസ് ദുര്‍ബലമായി എന്നതു ശരിയാണെന്നും പക്ഷേ അവസാനിച്ചിട്ടില്ലെന്നും സുധാകരന്‍ പറഞ്ഞു. താന്‍ ഒരു ഭാഗ്യാന്വേഷിയല്ല. കോണ്‍ഗ്രസില്‍ സ്ഥാനമാനങ്ങള്‍ മോഹിച്ചിട്ടില്ല. പക്ഷേ കോണ്‍ഗ്രസ് ഒട്ടേറെ സ്ഥാനങ്ങള്‍ തന്നിട്ടുണ്ടെന്നും സുധാകരന്‍ പറഞ്ഞു. മറ്റു നേതാക്കള്‍ ബിജെപിയിലേക്കു പോകുമോ എന്നറിയില്ല. പോകില്ലെന്നാണു തന്റെ വിശ്വാസമെന്നും കെ. സുധാകരന്‍ പറഞ്ഞു.
ശശി തരൂര്‍ ഒരു പൂര്‍ണ രാഷ്ട്രീയക്കാരനായിട്ടില്ലെന്നും എന്നാല്‍ അദ്ദേഹം കോണ്‍ഗ്രസിന്റെ മുതല്‍ക്കൂട്ടാണെന്നും സുധാകരന്‍ പറഞ്ഞു. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെപ്പോലെ നേതാക്കളെ പണം കൊടുത്തു വാങ്ങാന്‍ കേരളത്തില്‍ സാധിക്കില്ല. ബിജെപിയെയും സിപിഎമ്മിനെയും ഒരു പോലെ എതിര്‍ക്കുമെന്നും സുധാകരന്‍ പറഞ്ഞു.

Keywords: Kannur News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.