ഉദുമ: കര്‍ഷിക സംസ്‌കൃതിയുടെ ഓര്‍മ്മകളുണര്‍ത്തി അരവത്ത് മട്ടൈങ്ങാനം കഴകം പൂബാണംകുഴി ക്ഷേത്ര പരിസരത്ത് കന്നുകാലി പ്രദര്‍ശനം സംഘടിപ്പിച്ചു.[www.malabarflash.com]
പൂരോത്സവത്തിന്റെ ഭാഗമായി കഴിഞ്ഞ മൂന്ന് വര്‍ഷമായി ക്ഷേത്രത്തില്‍ കന്നുകാലി പ്രദര്‍ശനം നടത്തുന്നുണ്ട്. ഞായറാഴ്ച 50 ലധികം കറവ മാടുകള്‍ പ്രദര്‍ശനത്തിനെത്തിച്ചിരുന്നു .ക്ഷേത്രപരിധിയിലുള്ള കര്‍ഷകര്‍ മാത്രമാണ് പങ്കെടുത്തത്.
പള്ളിക്കര പഞ്ചായത്ത് പ്രസിഡന്റ് പി.ഇന്ദിര ഉദ്ഘാടനം ചെയ്തു. പി.കുഞ്ഞിരാമന്‍ അധ്യക്ഷത വഹിച്ചു. ഡോ. ശിവപ്പ നായക് ക്ലാസ് എടുത്തു. രാജീവന്‍, വി.വി.കൃഷ്ണന്‍, പി ശ്രീനിവാസന്‍ എന്നിവര്‍ പ്രസംഗിച്ചു.
ഈ മാസം ഒമ്പതിനാണ് ഇവിടെ പൂരോത്സവം സമാപിക്കുന്നത്.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment