ഉദുമ: കരിപ്പോടി മീത്തല്‍വീട് തറവാട്ടില്‍ വയനാട്ടുകുലവന്‍ തെയ്യംകെട്ട് ഉത്സവത്തിനു മുന്നോടിയായി കൂവം അളക്കല്‍ നടന്നു.[www.malabarflash.com]
തറവാടുമുറ്റത്തു കൂനപോലെ കൂട്ടിയിട്ട നെല്‍ക്കൂമ്പാരത്തില്‍ നിന്നു കുണ്ടംകുഴി പഞ്ചലിംഗേശ്വര ക്ഷേത്രത്തിലേക്കാണു നിവേദ്യത്തിനായി ആദ്യം നെല്ലളന്നത്. തുടര്‍ന്നു തൃക്കണ്ണാട്, കീഴൂര്‍, പനയാല്‍ ക്ഷേത്രങ്ങളിലേക്കും കോട്ടപ്പാറ കുഞ്ഞിക്കോരന്‍ തറവാട്ടിലേക്കും പരിസരത്തുള്ള നിത്യനിവേദ്യമുള്ള മറ്റു ക്ഷേത്രങ്ങളിലേക്കുമായി കൂവം അളന്നു സമര്‍പ്പിച്ചു.
പാലക്കുന്ന് ഭഗവതിക്ഷേത്രം, പെരിയ പുലിഭൂത ദേവസ്ഥാനം തുടങ്ങി വിവിധ ക്ഷേത്രങ്ങളിലെ സ്ഥാനികരും ഭാരവാഹികളും ആഘോഷസമിതി ഭാരവാഹികളും കുടുംബാംഗങ്ങളും നാട്ടുകാരും പങ്കെടുത്തു.
പാലക്കുന്ന് ഭഗവതിക്ഷേത്രം, പെരിയ പുലിഭൂത ദേവസ്ഥാനം തുടങ്ങി വിവിധ ക്ഷേത്രങ്ങളിലെ സ്ഥാനികരും ഭാരവാഹികളും ആഘോഷസമിതി ഭാരവാഹികളും കുടുംബാംഗങ്ങളും നാട്ടുകാരും പങ്കെടുത്തു.
കുഞ്ഞിരാമന്‍ കുമ്പളയാണു കൂവം അളന്നത്. തെയ്യംകെട്ടിനു ചൂട്ടൊപ്പിക്കല്‍ കര്‍മം നിര്‍വഹിക്കേണ്ടതും അദ്ദേഹമാണ്. പ്രധാന ക്ഷേത്രങ്ങളിലേക്കു 21 ഇടങ്ങഴി വീതവും മറ്റു ക്ഷേത്രങ്ങളിലേക്കു 11 ഇടങ്ങഴി നെല്ല് വീതവുമാണ് അളന്നത്.
മേയ് നാലു മുതല്‍ ഏഴുവരെയാണു തെയ്യംകെട്ടുത്സവം.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment