കാഞ്ഞങ്ങാട്: ജില്ലാ ആസ്പത്രിയിലെ ഡയാലിസിസ് വാര്‍ഡ് ഉദ്ഘാടനം ആസ്പത്രി സൂപ്പര്‍ സ്‌പെഷ്യാലിറ്റിയാകുന്നതിന്റെ തുടക്കമാണെന്ന് മന്ത്രി കെ.കെ.ശൈലജ പറഞ്ഞു.[www.malabarflash.com]
കാഞ്ഞങ്ങാട്ടെ ജില്ലാ ആസ്പത്രിയില്‍ നടന്ന പുതിയ പദ്ധതികളുടെ ഉദ്ഘാടനച്ചടങ്ങില്‍ സംസാരിക്കുയായിരുന്നു മന്ത്രി.
മന്ത്രി ഇ.ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്ത മാമോഗ്രാം സെന്ററും സൂപ്പര്‍ സ്‌പെഷ്യാലിറ്റിയുടെ ഭാഗമാണെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു. ആര്‍ദ്രം പദ്ധതിയില്‍ ഉള്‍പ്പെട്ട കാഞ്ഞങ്ങാട്ടെ ജില്ലാ ആസ്പത്രിയില്‍ നാലുവര്‍ഷത്തിനുള്ളില്‍ ഹൃദയശസ്ത്രക്രിയയ്ക്കുള്ള സൗകര്യമൊരുക്കും. ഇതിന്റെഭാഗമായി കാത്ത്‌ലാബ് ഒരുവര്‍ഷത്തിനുള്ളില്‍ തുടങ്ങുമെന്നും മന്ത്രി പറഞ്ഞു.
ജില്ലാ ആസ്പത്രിയില്‍ 1.6 കോടി രൂപയുടെ മാതൃശിശുചികിത്സ ബ്ലോക്കിന് അംഗീകാരം നല്‍കിയതായും തൃക്കരിപ്പൂര്‍, നീലേശ്വരം താലൂക്ക് ആസ്പത്രികളില്‍ ഡയാലിസിസ് യൂണിറ്റ് തുടങ്ങുമെന്നും മന്ത്രി പറഞ്ഞു.
ആസ്പത്രിയില്‍ പുതുതായി ഒരുക്കിയ തടവുകാരുടെ ബ്ലോക്കിന്റെ ഉദ്ഘാടനം പി.കരുണാകരന്‍ എം.പി. നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി.ബഷീര്‍ അധ്യക്ഷത വഹിച്ചു. കെ.കുഞ്ഞിരാമന്‍ എം.എല്‍.എ., നഗരസഭാധ്യക്ഷന്‍ വി.വി.രമേശന്‍, ഡി.സി.സി. പ്രസിഡന്റ് ഹക്കിം കുന്നില്‍, പി.മുഹമ്മദ്കുഞ്ഞി, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എ.പി.ദിനേശ്കുമാര്‍, ആസ്പത്രി സൂപ്രണ്ട് ഡോ. സുനിതാനന്ദന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
സര്‍ക്കാര്‍ ആസ്പത്രികള്‍ രോഗിസൗഹൃദവും ഹൈടെക്കുമാക്കുമെന്ന് മന്ത്രി കെ.കെ.ശൈലജ പറഞ്ഞു. പ്രാഥമികാരോഗ്യകേന്ദ്രങ്ങള്‍മുതല്‍ മെഡിക്കല്‍ കോളേജുവരെ രോഗിസൗഹൃദവും ഹൈടെക്കുമായിമാറ്റാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഇതിന് തുടക്കംകുറിച്ച് തിരഞ്ഞടുത്ത പ്രാഥമികാരോഗ്യകേന്ദ്രങ്ങളെ കുടുബാരോഗ്യകേന്ദ്രങ്ങളാക്കിമാറ്റും.
ജില്ലയില്‍ ഉദുമ, വോര്‍ക്കാടി, എണ്ണപ്പാറ, കരിന്തളം, മുള്ളേരിയ, കയ്യൂര്‍, തൃക്കരിപ്പൂര്‍ എന്നീ ആരോഗ്യകേന്ദ്രങ്ങളെയാണ് പദ്ധതിയിലേക്ക് തിരഞ്ഞെടുത്തിട്ടുള്ളത്. ഇവിടെ നിലവിലുള്ള ഒരു ഡോക്ടര്‍ക്കുപകരം രണ്ടുപേരെ നിയമിക്കും. ഒരുഡോക്ടറെ പഞ്ചായത്തുമുഖേനയാണ് നിയമിക്കുക. രണ്ട് പാരാമെഡിക്കല്‍ ജീവനക്കാരെയും ഇത്തരത്തില്‍ നിയമിക്കും.

Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment