കാനത്തൂരിലെ രജനി(30), മകന്‍ ഋതുവേദ് എന്നിവരാണ് മരിച്ചത്. കൂടെയുണ്ടായിരുന്ന ആതിക (മൂന്ന്) പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. രജനിയുടെ അമ്മ രോഹിണിയെ പരിക്കേറ്റ് ഇ.കെ നയനാര്‍ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.
ഞായറാഴ്ച ഉച്ചക്ക് 12 മണിക്ക് പെര്‍ളടുക്കത്താണ് അപകടം നടന്നത്. കല്ലളിയില്‍ നിന്ന് കാസര്‍കോട് ഭാഗത്തേക്ക് വരികയായിരുന്ന കെ.എസ്.ആര്‍.ടി.സി ബസാണ് അപകടം വരുത്തിയത്. പെര്‍ളടുക്ക സര്‍വ്വീസ് സഹകരണ ബാങ്കിന് സമീപത്തെ ബസ്സ്റ്റാന്റില്‍ ബസ് നിര്‍ത്തിയപ്പോള്‍ ചെര്‍ക്കള പോകുമോ എന്ന് കണ്ടക്ടറോട് രജനി ചോദിച്ചിരുന്നു. പോകില്ലെന്ന് പറഞ്ഞ് ബസ് മുന്നോട്ട് നീങ്ങി. പിന്നീട് പിന്‍ചക്രങ്ങള്‍ക്കടിയില്‍പെട്ടതോടെ നാട്ടുകാര്‍ നിലവിളിച്ചപ്പോഴാണ് ബസിലുള്ളവര്‍ അപകടവിവരമറിയുന്നത്.
പെര്‍ളടുക്കയിലെ ബന്ധുവീട്ടില്‍ പോയി മടങ്ങുകയായിരുന്നു രജനിയും രണ്ട് മക്കളും. കുട്ടികളെയും കൂട്ടി ബസില്‍ കയറുന്നതിനിടെ പെട്ടന്ന് ബസ് മുന്നോട്ടെടുത്തപ്പോള്‍ തെറിച്ച് വീണതാകാനാണ് സാധ്യത. അമ്മയുടെയും കുഞ്ഞിന്റെയും മരണം നാടിനെ ദുഃഖത്തിലാഴ്ത്തി.
കാനത്തൂരിലെ രാമകൃഷ്ണന്‍-രോഹിണി ദമ്പതികളുടെ മകളാണ് മരിച്ച രജനി. സഹോദരന്‍ രഞ്ജിത്
No comments:
Post a Comment