Latest News

കാസര്‍കോട് പാസ്‌പോര്‍ട്ട് സേവാകേന്ദ്രം ഉദ്ഘാടനം ചെയ്തു

കാസര്‍കോട്: കാസര്‍കോട് ഹെഡ് പോസ്റ്റ് ഓഫീസില്‍ അനുവദിച്ച പാസ്‌പോര്‍ട്ട് സേവാ കേന്ദ്രം പി.കരുണാകരന്‍.എം.പി. ഉദ്ഘാടനം ചെയ്തു. കാസര്‍കോട് പഴയ ബസ്റ്റാന്റ് പരിസരത്ത് മര്‍ച്ചന്റ്‌സ് കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന ചടങ്ങില്‍ എന്‍.എ.നെല്ലിക്കുന്ന് എം.എല്‍.എ അദ്ധ്യക്ഷത വഹിച്ചു.[www.malabarflash.com] 

ജില്ലയിലെ പ്രവാസികളുടെയും പൊതുജനങ്ങളുടെയും ദീര്‍ഘകാലത്തെ ആവശ്യത്തിന് ഇതോടെ പരിഹാരമായെന്ന് പി.കരുണാകരന്‍ എം.പി.പറഞ്ഞു. കേന്ദ്രം പൂര്‍ണ്ണതോതില്‍ പ്രവര്‍ത്തന സജ്ജമാക്കാന്‍ ചടങ്ങില്‍ സംബന്ധിച്ച റീജ്യണല്‍ പാസ്‌പോര്‍ട്ട് ഓഫീസര്‍ക്കും കേരള സര്‍ക്കിള്‍ പോസ്റ്റല്‍ സര്‍വ്വീസസ് ഡയറക്ടര്‍ക്കും എം.പി. നിര്‍ദ്ദേശം നല്‍കി. 

സംസ്ഥാനത്തെ രണ്ടാമത്തെ പോസ്റ്റ് ഓഫീസ് സേവാ കേന്ദ്രമാണ് കാസര്‍കോട്ട് പ്രവര്‍ത്തനമാരംഭിച്ചത്. ആദ്യത്തേത് പത്തനംതിട്ട ജില്ലയിലാണ്. 

ഉദ്ഘാടന ചടങ്ങില്‍ കെ.കുഞ്ഞിരാമന്‍ എം.എല്‍.എ, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ.ജി.സി.ബഷീര്‍, ജില്ലാ പോലീസ് മേധാവി കെ.ജി.സൈമണ്‍, എ.ഡി.എം. കെ.അംബുജാക്ഷന്‍, കാസര്‍കോട് നഗരസഭ ചെയര്‍പേഴ്‌സണ്‍ ബീഫാത്തിമ ഇബ്രാഹിം, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടുമാരായ ഓമനാരാമചന്ദ്രന്‍ (കാറഡുക്ക), എം.ഗൗരി(കാഞ്ഞങ്ങാട്), വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികളായ അഡ്വ.സി.എച്ച്.കുഞ്ഞമ്പു, ഹക്കീംകുന്നില്‍, എം.സി.ഖമറുദ്ദീന്‍, ഗോവിന്ദന്‍ പള്ളിക്കാപ്പില്‍, അസീസ് കടപ്പുറം, അഡ്വ.കെ.ശ്രീകാന്ത് എന്നിവര്‍ സംസാരിച്ചു. 

കേരള സര്‍ക്കിള്‍ പോസ്റ്റല്‍ സര്‍വ്വീസസ് ഡയറക്ടര്‍ എ.തോമസ് ലൂര്‍ദുരാജ് സ്വാഗതവും കോഴിക്കോട് റീജ്യണല്‍ പാസ്‌പോര്‍ട്ട് ഓഫീസര്‍ കെ.പി.മധുസൂദനന്‍ നന്ദിയും പറഞ്ഞു. 

കേന്ദ്രത്തിന്റെ പ്രവര്‍ത്തനോദ്ഘാടനവും ഹെഡ് പോസ്റ്റോഫീസില്‍ എം.പി. നിര്‍വ്വഹിച്ചു. കേന്ദ്ര വാര്‍ത്താവിനിമയ മന്ത്രാലയത്തിന്റെയും വിദേശകാര്യമന്ത്രാലയത്തിന്റെയും സംയുക്തസംരഭമായാണ് പാസ്‌പോര്‍ട്ട് ഓഫീസ് സേവാ കേന്ദ്രം അനുവദിച്ചിരിക്കുന്നത്.


Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.