Latest News

സെൽഫിയെടുക്കുന്നതിനിടെ യുവാവിനെ കുതിര കടിച്ചു

കണ്ണൂർ: കുതിരയോടൊപ്പം സെൽഫിയെടുക്കുന്നതിനിടെ യുവാവിനെ കുതിര കടിച്ചു. താഴെചൊവ്വ സ്വദേശി പൂത്തട്ട വീട്ടിൽ സജിത്തി (37) നാണു കടിയേറ്റത്.[www.malabarflash.com] 

വെള്ളിയാഴ്ച രാത്രി ഏഴോടെ പയ്യാന്പലം ബീച്ചിലുള്ള സവാരിക്കുതിരയ്ക്കൊപ്പം സെൽഫിയെടുക്കാൻ ശ്രമിക്കുന്നതിനിടെയായിരുന്നു യുവാവിനു കടിയേറ്റത്. നെഞ്ചിന്‍റെ വലതുഭാഗത്താണ് കടിയേറ്റത്. 

ഇയാളെ ആദ്യം ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാൽ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തിരിക്കുകയാണ്.

Keywords: Kannur News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.