ദുബൈ: ദുബൈയില്‍ ആത്മഹത്യക്ക് ശ്രമിച്ച മലയാളി നവദമ്പതികളില്‍ യുവതി മരിച്ചു. ഭര്‍ത്താവിനെ ഗുരുതര നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.[www.malabarflash.com]
വ്യാഴാഴ്ച രാത്രി ഖിസൈസ് ഏരിയയിലെ ഷെയ്ഖ് റാഷിദ് കെട്ടിടത്തിലെ ഫ്‌ലാറ്റിലായിരുന്നു സംഭവം.
അടുത്തിടെ വിവാഹിതരായി ദുബൈയിലെത്തിയ തിരുവനന്തപുരം സ്വദേശികളായ ഇരുവരും തമ്മില്‍ വഴക്കുണ്ടായതിനെ തുടര്‍ന്ന് ഭാര്യ തൂങ്ങി മരിക്കുകയായിരുന്നു. ഇത് കണ്ട് ഭര്‍ത്താവ് കൈയിലെ ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നുവെന്ന് പറയുന്നു. ഇവരെക്കുറിച്ചുള്ള കൂടുതല്‍ വിവരം പോലീസ് പുറത്തുവിട്ടിട്ടില്ല.
Keywords: Gulf News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment