കാസര്‍കോട്: മട്ടന്‍സ്റ്റാള്‍ ജീവനക്കാരനെ കടക്കകത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. നായന്മാര്‍മൂല ടൗണില്‍ പ്രവര്‍ത്തിക്കുന്ന പി.എ മട്ടന്‍സ്റ്റാള്‍ ജീവനക്കാരനും കര്‍ണ്ണാടക ഹുന്‍സൂര്‍ സ്വദേശിയുമായ അബ്ദുല്‍ ദാവൂദാ (38)ണ് തൂങ്ങിമരിച്ചത്.[www.malabarflash.com]
ബുധനാഴ്ച രാവിലെയാണ് ദാവൂദിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. വര്‍ഷങ്ങളായി ചെര്‍ക്കള പൊടിപ്പള്ളയില്‍ താമസിക്കുന്ന ദാവൂദ് വിവിധ ഭാഗങ്ങളിലെ ഇറച്ചിക്കടകളില്‍ ജോലി ചെയ്തുവരികയായിരുന്നു.
അടുത്തിടെയാണ് നായന്മാര്‍മൂലയില്‍ ജോലിക്കെത്തിയത്. അതിന് ശേഷം കടയില്‍ തന്നെയായിരുന്നു താമസവും.ബുധനാഴ്ച രാവിലെ മറ്റു ജീവനക്കാര്‍ എത്തിയപ്പോഴാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടത്.
പരേതനായ റസാഖ്-സെറീന ദമ്പതികളുടെ മകനാണ്. ഭാര്യ: സൈനബ. മക്കള്‍: സാനിയ ബാനു, മുഹമ്മദ് ഷാഹിദ്. വിദ്യാനഗര്‍ പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയ ശേഷം മൃതദേഹം കാസര്‍കോട് ജനറല്‍ ആസ്പത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment