കുറ്റിക്കോല്‍: കുറ്റിക്കോല്‍ കാഞ്ഞാന്റടുക്കത്ത് സി പി എം നിയന്ത്രണത്തിലുള്ള ഗ്രാന്മ ക്ലബ്ബ് കെട്ടിടം കത്തി നശിച്ചു. ബുധനാഴ്ച പുലര്‍ച്ചെ 5.30 മണിയോടെ ആരോ തീയിടുകയായിരുന്നുവെന്നു സംശയിക്കുന്നു.[www.malabarflash.com]
സംഭവത്തില്‍ പ്രതിഷേധിച്ച് വൈകുന്നേരം പ്രതിഷേധ കൂട്ടായ്‌മ നടത്താന്‍ സി പി എം തീരുമാനിച്ചു.
സര്‍ക്കാര്‍ പുറമ്പോക്കു ഭൂമിയിലെ 30 സെന്റ് സ്ഥലത്താണ് ക്ലബ്ബ് കെട്ടിടം പ്രവര്‍ത്തിക്കുന്നത്. കല്ല് ഉപയോഗിച്ച് കെട്ടിയ കെട്ടിടത്തിന്റെ മേല്‍ക്കൂര ഓലമേഞ്ഞതാണ്. മേല്‍ക്കൂരയും അകത്തുണ്ടായിരുന്ന ഫര്‍ണ്ണീച്ചറുകളും പൂര്‍ണ്ണമായും കത്തിയ നിലയിലാണ്. സര്‍ക്കാര്‍ ഭൂമിയിലെ കെട്ടിടം ഒഴിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് നേരത്തെ റവന്യൂ അധികൃതര്‍ക്കു പരാതി ലഭിച്ചിരുന്നു.
ഇതിന്റെ അടിസ്ഥാനത്തില്‍ താഹസില്‍ദാര്‍ ചൊവ്വാഴ്ച സ്ഥലത്തെത്തി അന്വേഷണം നടത്തിയിരുന്നു. കെട്ടിടം പൊളിച്ചു മാറ്റാന്‍ വില്ലേജ് ഓഫീസര്‍ക്ക് നിര്‍ദ്ദേശം നല്‍കിയാണ് താഹസില്‍ദാര്‍ മടങ്ങിയത്. ഇതിനു തൊട്ടുപിന്നാലെയാണ് ക്ലബ്ബ് കെട്ടിടം തീയിട്ടു നശിപ്പിച്ചത്.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment