തിരുവനന്തപുരം: മുന്‍മന്ത്രി എ.കെ ശശീന്ദ്രനെ ഫോണ്‍ കെണിയില്‍ കുടുക്കിയ കേസില്‍ ചാനല്‍ സി.ഇ.ഒ അടക്കം അഞ്ചുപേര്‍ അറസ്റ്റില്‍.[www.malabarflash.com]
രാവിലെ ഒമ്പതരയോടെ ക്രൈംബ്രാഞ്ച് പ്രത്യേക അന്വേഷണ സംഘത്തിനു മുന്നില്‍ കീഴടങ്ങിയ ഇവരെ വിശദമായി ചോദ്യംചെയ്ത ശേഷമാണ് രാത്രിയോടെ അറസ്റ്റ് രേഖപ്പെടുത്തിയത്. ഇവരെ ബുധനാഴ്ച കോടതിയില്‍ ഹാജരാക്കും.
കീഴടങ്ങിയ മൂന്നുപേരെ പിന്നീട് ഹാജരാകണമെന്ന് നിര്‍ദ്ദേശിച്ച് വിട്ടയച്ചു. കേസില്‍ അറസ്റ്റ് തടയണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളിയ സാഹചര്യത്തിലാണ് രാവിലെ ഒമ്പതരയോടെ ഇവര്‍ കീഴടങ്ങിയത്.
പ്രതികള്‍ക്കെതിരെ ക്രിമിനല്‍ ഗൂഢാലോചന, ഐടി ആക്ട് തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. കേസില്‍ തെളിവെടുക്കുന്നതിന്റെ ഭാഗമായി പ്രത്യേക അന്വേഷണ സംഘം ചാനലിന്റെ ഓഫീസില്‍ പരിശോധന നടത്തി രജിസ്ട്രേഷന്‍ രേഖകളും വാര്‍ത്ത സംപ്രേക്ഷണം ചെയ്തതിന്റെ ഹാര്‍ഡ് ഡിസ്‌കുകളും പിടിച്ചെടുത്തിരുന്നു.
ശശീന്ദ്രനെ ഫോണില്‍ വിളിച്ച മാധ്യമപ്രവര്‍ത്തകയും ചാനലിന്റെ ചെയര്‍മാനും കീഴടങ്ങിയിട്ടില്ല.

അതേസമയം തന്റെ ലാപ്ടോപ്പും മൊബൈല്‍ഫോണും കാണാനില്ലെന്ന് കാട്ടി ചാനല്‍ മേധാവി പരാതി നല്‍കിയിട്ടുണ്ട്. മ്യൂസിയം പോലീസ് സ്റ്റേഷനിലാണ് പരാതി നല്‍കിയിട്ടുള്ളത്.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment