Latest News

ബാര മുക്കുന്നോത്ത് കാവ് ഭഗവതി ക്ഷേത്ര ആറാട്ട് മഹോത്സവത്തിന് തുടക്കമായി

ഉദുമ: ബാര മുക്കുന്നോത്ത് കാവ് ഭഗവതി ക്ഷേത്ര ആറാട്ട് മഹോത്സവത്തിന് തുടക്കമായി. ഞായറാഴ്ച കലവറ നിറക്കല്‍ ചടങ്ങ്, ഉച്ചപൂജ, ദീപാരാധന, ഭജന എന്നിവ നടന്നു. [www.malabarflash.com]

തിങ്കളാഴ്ച രാവിലെ നടന്ന ചടങ്ങില്‍ അരവത്ത് കെ.യു ദാമോദര തന്ത്രി നടപ്പന്തല്‍ സമര്‍പ്പണം നിര്‍വ്വഹിച്ചു. എം. കുഞ്ഞിക്കണ്ണന്‍ നായര്‍ അധ്യക്ഷത വഹിച്ചു. കൊപ്പല്‍ ചന്ദ്രശേഖരന്‍ പ്രഭാഷണം നടത്തി. 

വൈകിട്ട് തായമ്പക, ദീപാരാധന, ഭജന എന്നിവയും രാത്രി അത്താഴപൂജ, ശ്രീഭൂതബലി ഉത്സവം, കോല്‍ക്കളി എന്നിവയും ഉണ്ടാവും.
 
ചൊവ്വാഴ്ച രാവിലെ 9ന് സദ്ഗ്രന്ഥ പാരായണം, ഉച്ചക്ക് മധ്യാഹ്നപൂജ, രാത്രി 7ന് ഭജന, 8.45ന് തിരുവാതിര, തുടര്‍ന്ന് സര്‍ഗസന്ധ്യ എന്നിവയുണ്ടാകും.
26ന് ഉച്ചക്ക് സമൂഹസദ്യ, വൈകിട്ട് തായമ്പക, ഭജന, രാത്രി 10.30ന് തിരുമുല്‍ക്കാഴ്ചാ സമര്‍പ്പണം, തുടര്‍ന്ന് കരിമരുന്ന് പ്രയോഗം.
 27ന് രാവിലെ 11ന് സംഗീത കച്ചേരി, വൈകിട്ട് നഗരപ്രദക്ഷിണം, ഗ്രാമബലി, രാത്രി കരിമരുന്ന് പ്രയോഗം. 28ന് രാവിലെ ആറാട്ട്, ഉച്ചക്ക് കൊടിയിറക്കം, രാത്രി 8ന് മീത്തലെ കാവില്‍ തെയ്യം കൂടല്‍. 

29ന് രാവിലെ വിഷ്ണുമൂര്‍ത്തി തെയ്യക്കോലം, ഉച്ചക്ക് 3ന് ഗുളികന്‍ തെയ്യക്കോലം. തുടര്‍ന്ന് വിളക്കിലരിയോടെ സമാപിക്കും.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.