Latest News

മടിക്കൈയില്‍ ക്ഷേത്രക്കുളം വൃത്തിയാക്കുന്നതിനിടെ ബൈക്ക് കണ്ടെത്തി

മടിക്കൈ: മടിക്കൈ മുണ്ടോട്ട് നന്ദപുരം ഗോപാലകൃഷ്ണ ക്ഷേത്രക്കുളം വൃത്തിയാക്കുന്നതിനിടെ മോട്ടോര്‍ബൈക്ക് കണ്ടെത്തി. ഞായറാഴ്ച ഉച്ചയോടെ ചെളി നീക്കാന്‍തുടങ്ങിയിരുന്നു. ഇതിനിടെ ചെളിയില്‍ പൂണ്ട ബൈക്ക് കണ്ടു. ആരെങ്കിലും ചെളിയില്‍ താഴ്ന്ന്പോയിട്ടുണ്ടെന്ന സംശയം വര്‍ധിച്ചതോടെ ഒരുമീറ്ററോളം ചെളി മാറ്റിയെങ്കിലും സൂചനകളൊന്നും ലഭിച്ചില്ല.[www.malabarflash.com]

12 മീറ്ററോളം ആഴമുള്ള കുളത്തില്‍നിന്ന് ബൈക്ക് കരയിലെത്തിച്ചു. കെ.എല്‍. 14 6909 നമ്പര്‍ ബൈക്കാണ് കണ്ടെത്തിയത്.
11 വര്‍ഷം മുന്‍പ് കുളത്തിലേക്ക് ബസ് മറിഞ്ഞ് പതിനഞ്ചോളം പേര്‍ക്ക് പരിക്കേറ്റിരുന്നു. ബസപകടത്തിനുശേഷം കുളത്തിലെ വെള്ളം ക്ഷേത്രാവശ്യത്തിന് ഉപയോഗിച്ചിരുന്നില്ല.

ജലക്ഷാമം രൂക്ഷമായതിനാല്‍ കഴിഞ്ഞ ഞായറാഴ്ചയാണ് പൊതുജനങ്ങള്‍ക്ക് ഉപകരിക്കുംവിധം ജീര്‍ണിച്ച കുളം വൃത്തിയാക്കുന്നതിന് ക്ഷേത്രസമിതി തീരുമാനിച്ചത്. ശ്രമദാനത്തിലൂടെയാണ് കുളം നവീകരിക്കുന്നത്.
കുളത്തില്‍ ബൈക്ക് കണ്ടെത്തിയ വിവരം ഹൊസ്ദുര്‍ഗ് പോലീസില്‍ അറിയിച്ചു. അന്വേഷണം നടത്തുമെന്ന് പോലീസ് അറിയിച്ചു.

കുളം നവീകരണത്തിന് ക്ഷേത്രസ്ഥാനികരും കമ്മിറ്റി ഭാരവാഹികളും നേതൃത്വം നല്‍കി. ചെളി മുഴുവനായി നീക്കാന്‍ ഇനി രണ്ടു ദിവസം വേണ്ടിവരുമെന്ന് ക്ഷേത്ര ഭാരവാഹികള്‍ അറിയിച്ചു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.