ജയ്പുർ: കഴുത്തിലൂടെ പാമ്പിനെ ചുറ്റി മൊബൈൽ ഫോണിൽ വീഡിയോ ദൃശ്യങ്ങൾ പകർത്തുന്നതിനിടെ പാമ്പിന്‍റെ കടിയേറ്റു യുവാവു മരിച്ചു. രാജസ്ഥാനിലെ ജോധ്പൂരിൽ ഞായറാഴ്ചയായിരുന്നു സംഭവം. ബാബുറാം ജാക്കർ എന്ന യുവാവാണ് മരിച്ചത്.[www.malabarflash.com]
ലോഹാവത് പ്രദേശത്ത് ഉത്സവത്തിന്‍റെ ഭാഗമായി പാമ്പാട്ടി കൊണ്ടുവന്ന പാമ്പാണ് മരണത്തിനു കാരണമായത്. പ്രദർശനത്തിനിടെ പാന്പാട്ടി ബാബുറാമിന്‍റെ കഴുത്തിൽ പാമ്പിനെ ചുറ്റി നൽകി. മൊബൈൽ ഫോണിൽ വീഡിയോ പകർത്തുന്ന തിരക്കിലായിരുന്ന ബാബുറാമിനെ പാന്പ് കടിച്ചു. കഴുത്തിൽ കടിയേറ്റ ബാബുറാമിനെ ഉടൻതന്നെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.
അപകടത്തിനുപിന്നാലെ പാമ്പാട്ടി സ്ഥലത്തുനിന്നു രക്ഷപ്പെട്ടു. കേസ് രജിസ്റ്റർ ചെയ്ത പോലീസ് പാമ്പാട്ടിക്കായി തെരച്ചിൽ തുടരുകയാണ്. ബാബുറാമിനു കടിയേൽക്കുന്നതായി അദ്ദേഹംതന്നെ പകർത്തിയ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.

Keywords: National News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment