നീലേശ്വരം: സംസ്ഥാന സ്‌പോർട്‌സ് കൗൺസിൽ അംഗവും വോളിബോൾ അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റുമായ നീലേശ്വരം ചാത്തമത്തെ സി. നാരായണൻ (68) നിര്യാതനായി. [www.malabarflash.com]
കാസർകോട് ജില്ലാ സഹകരണ ബാങ്ക് റിട്ട. മാനേജരാണ്. സിപിഎം ചാത്തമത്ത് ബ്രാഞ്ച് സെക്രട്ടറി, കേരള പൂരക്കളി കലാ അക്കാദമി, കനോയിങ് ആൻഡ് കയാക്കിങ് അസോസിയേഷൻ എന്നിവയുടെ സംസ്ഥാന ജോയിന്റ് സെക്രട്ടറി എന്നീ നിലകളിലും പ്രവർത്തിച്ചു വരികയായിരുന്നു.
ജില്ലാ സ്‌പോർട്‌സ് കൗൺസിൽ, ജില്ലാ വോളിബോൾ അസോസിയേഷൻ, ജില്ലാ കബഡി അസോസിയേഷൻ എന്നിവയിലും വിവിധ ചുമതലകൾ വഹിച്ചു. നീലേശ്വരം പഞ്ചായത്ത് മുൻ അംഗം, സിപിഎം ജില്ലാ മുൻ വോളന്റിയർ ക്യാപ്റ്റൻ, തേജസ്വിനി സഹകരണ ആശുപത്രി മുൻ പിആർഒ, നീലേശ്വരം സഹകരണ അർബൻ ബാങ്ക് മുൻ ഡയറക്ടർ എന്നീ നിലകളിലും പ്രവർത്തിച്ചു.
നിരവധി ദേശീയ സംസ്ഥാന ടൂർണമെന്റുകളിൽ സ്‌പോർട്‌സ് കൗൺസിൽ നിരീക്ഷകനും സംഘാടകനുമായിരുന്നു.
ഭാര്യ: ഇ.ചന്ദ്രമതി (സിപിഎം പേരോൽ ലോക്കൽ കമ്മിറ്റി അംഗം). മക്കൾ: ശ്രീവിദ്യ, ശ്രീനാഥ് (അത്ലറ്റിക്‌സ് കോച്ച്, കേരള സ്‌പോർട്‌സ് കൗൺസിൽ). ശ്രീധന്യ. മരുമക്കൾ: രജീഷ് അഞ്ചരക്കണ്ടി (മലേഷ്യ), സൂര്യ കുടിയാന്മല, സന്ദീപ് കുഞ്ഞിമംഗലം (ഗൾഫ്). സഹോദരങ്ങൾ: വേണു, ജനാർദനൻ.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment