Latest News

ആശുപത്രി കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് ഗർഭിണി മരിച്ചു

തിരുവനന്തപുരം: ആശുപത്രി കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് ഗർഭിണി മരിച്ചു. എറണാകുളം സ്വദേശിനി രശ്മി ഗോപാൽ (32) ആണ് മരിച്ചത്.[www.malabarflash.com] 
പുലർച്ചെ 2.30ഓടെയാണ് പട്ടത്തെ സ്വകാര്യ ആശുപത്രിക്ക് മുകളില്‍ നിന്ന് യുവതി വീണു മരിച്ചത്.

എട്ടുമാസം ഗര്‍ഭിണിയായ രശ്മിക്ക് മാനസികാസ്വാസ്ഥ്യം ഉണ്ടായിരുന്നതായാണ് വിവരം. യുവതി എങ്ങനെ കെട്ടിടത്തിന് മുകളില്‍ എത്തി എന്നതും വ്യക്തമല്ല. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.

Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.