ന്യൂഡൽഹി: റിയോയിൽ ഒളിമ്പിക് സ്വർണം തട്ടിത്തെറിപ്പിച്ച കരോളിന മാരിനോട് മധുരപ്രതികാരം തീർത്ത് ഇന്ത്യയുടെ സൂപ്പർ സിന്ധു. ബാഡ്മിന്റൺ പ്രേമികളുടെ സ്വപ്ന ഫൈനലിൽ ഒന്നാം സീഡ് മാരിനെ അട്ടിമറിച്ച് പി.വി സിന്ധു ഇന്ത്യ ഓപ്പൺ സൂപ്പർ സീരീസ് കരസ്ഥമാക്കി. നേരിട്ടുള്ള സെറ്റുകൾക്കായിരുന്നു സിന്ധു സ്പാനിഷ് താരം മാരിനെ വീട്ടുമുറ്റത്ത് തേച്ചൊട്ടിച്ചത്. സ്കോർ: 21-19, 21-16.[www.malabarflash.com]
പക വീട്ടാനുള്ളതാണെന്ന് സിന്ധു വിശ്വസിക്കുന്നുണ്ടോ? എന്നു തോന്നിപ്പോവും ഇന്ത്യയിലെത്തിയ മാരിനെ അവർ കൈകാര്യം ചെയ്തവിധം. റിയോയിലെ ആ സ്വപ്ന ഫൈനൽ ഓർമയുണ്ടോ? ഒളിമ്പിക്സ് ഫൈനലിൽ ആദ്യ സെറ്റ് 21-19 ന് മാരിനാണ് നേടിയത്. എന്നാൽ രണ്ടാം സെറ്റിൽ സിന്ധു (12-21) തിരിച്ചുവന്നെങ്കിലും മൂന്നാം സെറ്റിൽ അവർ സിന്ധുവിനെ 15-21 ന് വീഴ്ത്തി.
ഇതാ, ഡൽഹിയിലെത്തിയ മാരിനെ ആദ്യ സെറ്റിൽ സിന്ധു പരാജയപ്പെടുത്തിയത് റിയോയിലെ അതേ സ്കോറിൽ. കട്ടയ്ക്കുകട്ട രണ്ടുപേരും പിടിച്ചെങ്കിലും ഡൽഹിയിലെ ഗാലറികളുടെ ആർപ്പുവിളികൾ സിന്ധുവിനു ഊർജപ്രവാഹമായി. സ്കോർ: 21-19. ആദ്യ സെറ്റ് നഷ്ടപ്പെട്ട മാരിന് തലപൊക്കാൻ രണ്ടാം സെറ്റിൽ സിന്ധു അവസരം നൽകിയില്ല. അനായാസം കയറിപ്പോയ സിന്ധു 21-16 ന് സെറ്റും കിരീടവും സ്വന്തമാക്കി.
സിന്ധുവിന്റെ ആദ്യ ഇന്ത്യന്‍ ഓപ്പണ്‍ കിരീടമാണിത്. രണ്ടാമത്തെ സൂപ്പര്‍ സീരീസ് കിരീടവും.

Keywords: National News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment