ജിന്ദ്: ഹരിയാനയിലെ ബക്‌റയില്‍ കനാല്‍ ശുചീകരണത്തിനിടെ കിട്ടിയത് 11 മൃതദേഹങ്ങളും നാല് തലയോട്ടിയും. വാര്‍ഷിക ശുചീകരണം നടത്തിയപ്പോഴാണ് നാട്ടുകാരെ ഞെട്ടിച്ച് സ്ത്രീയുടേതുള്‍െപ്പെട മൃതദേഹങ്ങള്‍ കണ്ടെടുത്തത്.[www.malabarflash.com]
നര്‍വാണ ഭാഗത്തുനിന്ന് എട്ട് മൃതദേഹങ്ങള്‍ ലഭിച്ചപ്പോള്‍ മൂന്ന് മൃതദേഹങ്ങളും തലയോട്ടികളും ഗാര്‍ഹി മേഖലയില്‍നിന്ന് കണ്ടെത്തി. പഞ്ചാബില്‍നിന്ന് ഹരിയാനയിലേക്ക് കനാല്‍ പ്രവേശിക്കുന്ന സ്ഥലമാണിത്.
പഞ്ചാബിലെ പട്യാലയിലുള്ള ഒരാളുടെ മൃതദേഹം തിരിച്ചറിഞ്ഞിട്ടുണ്ട്. ബാക്കിയുള്ളവ തിരിച്ചറിയാന്‍ ഡി.എന്‍.എ പരിശോധന നടത്തുമെന്ന് പോലീസ് പറഞ്ഞു.
ശുചീകരണത്തിനായി കനാലിലെ വെള്ളം ഗണ്യമായി കുറച്ചിരുന്നു. ഇതോടെയാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. കൂടുതല്‍ മൃതദേഹങ്ങള്‍ ഉണ്ടാകാമെന്ന നിഗമനത്തിലാണ് പോലീസ്.
Keywords: National News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment