Latest News

ഉറങ്ങാനും, ഉണർത്താനുമുള്ള തലയിണകൾ തയ്യാർ

വാഷിംഗ്‌ടൺ: ഉറക്കത്തിൽ നിന്ന് വിളിച്ചുണർന്ന തലയിണകൾ വിപണിയിലെത്തി. അമേരിക്കൻ സ്റ്റാർട്ടപ്പ് കമ്പനിയായ ‘മോഡ് മോഡേൺ’ എന്ന കമ്പനിയാണ് പുതിയ തരം തലയിണകൾ നിർമ്മിച്ച് വിപണിയിൽ അവതരിപ്പിച്ചത്.[www.malabarflash.com]

ഏകദേശം 19,500 രൂപ വിലയുള്ള ഈ തലയിണയിലെ പ്രകാശസംവിധാനം സൂര്യന്റെ ഉദയവുമായി സാമ്യമുള്ളതാണ്. ഈ തലയിണയിൽ സമയം ക്രമീകരിക്കുന്നതിതോടൊപ്പം തന്നെ ഇതിൽ ഇഷ്‌ടമുള്ള സംഗീതമോ, ശബ്ദമോ തിരഞ്ഞെടുക്കാവുന്നതാണ്.

കൂടാതെ ‘സൺറൈസ് സ്മാർട്ട് പില്ലോ’ എന്നറിയപ്പെടുന്ന ഈ തലയിണയിൽ ശബ്ദം റെക്കോർഡ് ചെയ്യുവാനുള്ള സംവിധാനവും ഉൾപ്പെടുത്തിയിട്ടുണ്ട്.

അതിനാൽ ഉറക്കത്തിലെ വ്യതിയാനങ്ങൾ തിരിച്ചറിയാൻ സഹായിക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു. പത്ത് വർഷത്തെ ഗവേഷണ ഫലമായാണ് ഇത്തരമൊരു തലയിണ വികസിപ്പിച്ചെടുക്കാനായതെന്ന് കമ്പനിവക്താവ് വ്യക്തമാക്കി.


Keywords: Tech News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.