കൂത്തുപറമ്പ്: ആര്‍.എസ്.എസുകാരായ പ്രതികളെ അറസ്റ്റ്‌ചെയ്യാനെത്തിയ പോലീസ് സംഘത്തിനു നേരെയുണ്ടായ ആക്രമണത്തില്‍ തലശ്ശേരി സി ഐ ഉള്‍പ്പെടെ നാല് പോലീസുകാര്‍ക്ക് പരിക്കേറ്റു.[www.malabarflash.com]
സി ഐ പ്രദീപന്‍ കണ്ണിപ്പൊയില്‍, സിവില്‍ പോലീസ് ഓഫിസര്‍ നിജേഷ് എന്നിവര്‍ ഉള്‍പ്പെടെയുള്ള നാലുപേര്‍ക്കാണ് പരിക്കേറ്റത്. ഇവര്‍ കൂത്തുപറമ്പ് താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി. വ്യാഴാഴ്ച 5.30ഓടെ മമ്പറത്തിനടുത്ത പുത്തന്‍കണ്ടത്താണ് ആക്രമണം നടന്നത്.
സി.പി.എം വളാങ്കിച്ചാലില്‍ ബ്രാഞ്ച് സെക്രട്ടറി കെ. മോഹനനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതിയായ പ്രനൂബ് ബാബുവിനെ തേടിയാണ് പോലീസ് സംഘമെത്തിയത്. പ്രനൂബിനെ സി.െഎയുടെ നേതൃത്വത്തില്‍ അറസ്റ്റ്‌ചെയ്ത് മടങ്ങുന്നതിനിടെ എത്തിയ 11 അംഗ ആര്‍.എസ്.എസ് സംഘം പോലീസ് വാഹനം തടഞ്ഞ് പ്രതികളെ മോചിപ്പിക്കുകയായിരുന്നു. തടയാന്‍ ശ്രമിക്കുന്നതിനിടയിലാണ് സി.െഎക്ക് പരിക്കേറ്റത്. തുടര്‍ന്ന് പോലീസ് നടത്തിയ പരിശോധനയില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകരായ നവജിത്ത് (22), ലനീഷ് എന്നിവരെ അറസ്റ്റ്‌ചെയ്തു.
പാതിരിയാട് സ്വദേശിയായ നവജിത്ത് വാളാങ്കിച്ചാലിലെ മോഹനന്‍ വധക്കേസില്‍ പ്രതിയാണ്. ജില്ലയില്‍ പ്രവേശിക്കരുതെന്ന നിബന്ധനയോടെ ഇയാള്‍ക്ക് കോടതി ജാമ്യം അനുവദിച്ചിരുന്നു. ഇതിനിടയിലാണ് പോലീസിനെ ആക്രമിച്ച കേസില്‍ പ്രതിയായത്. കൂത്തുപറമ്പ് താലൂക്ക് ആശുപത്രിയിലെ പ്രാഥമിക ചികിത്സക്കുശേഷം സി ഐയും പോലീസുകാരും കൂത്തുപറമ്പ് സി ഐ ഓഫിസിലെത്തി മൊഴിനല്‍കി. പുത്തന്‍കണ്ടം മേഖലയില്‍ പോലീസ് കാവല്‍ ശക്തമാക്കി.

Keywords: Kannur News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment