Latest News

സന്ദീപിന്റെ മരണ കാരണം തലയോട്ടിയിലെ ആന്തരിക രക്തസ്രാവം

കാസര്‍കോട്: കസ്റ്റഡിയിലെടുക്കുന്നതിനിടെ പോലീസ് ജീപ്പില്‍ കുഴഞ്ഞുവീണ് മരിച്ച ബി.എം.എസ്. പ്രവര്‍ത്തകന്റെ മരണത്തിന് കാരണം തലയോട്ടിയിലെ ആന്തരിക രക്തസ്രാവം മൂലമാണെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്.[www.malabarflash.com]

ചൗക്കി സിപിസിആര്‍ഐ ക്വാട്ടേഴ്‌സില്‍ താമസിക്കാരനും നഗരത്തിലെ ഓട്ടോ ഡ്രൈവറുമായ സന്ദീപി (28) ന് ശാരീരിക പീഢനം ഏറ്റിട്ടില്ലെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു.

നല്ല ശരീര ഭാരമുള്ള സന്ദീപ് ഓടുന്നതിനിടെ നെറ്റികുത്തി വീണിരുന്നു. വീഴ്ചയില്‍ തലയോട്ടിയില്‍ ആന്തരിക രക്തസ്രാവം ഉണ്ടാവുകയും മരണം സംഭവിക്കുകയുമായിരുന്നുവെന്നാണ് പോസ്റ്റുമോര്‍ട്ടം നടത്തിയ കോഴിക്കോട് മെഡിക്കല്‍ കോളജിലെ പോലീസ് സര്‍ജന്‍ ഡോ. പ്രസന്നന്‍, ഡോ. വരുണ്‍ ചന്ദ്ര എന്നിവരുടെ നേതൃത്വത്തിലുള്ള ഡോക്ടര്‍മാരുടെ സംഘം നല്‍കിയ പ്രാഥമിക റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്.
സന്ദീപ് പോലീസ് ചവിട്ടേറ്റ് മരിക്കുകയായിരുന്നുവെന്നാണ് സഹോദരന്‍ പരാതി നല്‍കിയിരുന്നത്. ശാരീരിക പീഡനം ഏറ്റിട്ടില്ലെന്ന് വ്യക്തമായതോടെ മരണത്തിലെ ദുരൂഹത ഇല്ലാതായിരിക്കുകയാണ്.

Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.