Latest News

പഠിച്ച ക്ലാസ് മുറികൾക്ക് നിറം പകർന്ന് അവർ പടിയിറങ്ങുന്നു

ഉദുമ:പഠിച്ച ക്ലാസ് മുറികളുടെ ചുമരുകൾക്ക് നിറം പകരാൻ പെയിന്റും ബ്രഷുമായി ഒരു കൂട്ടം വിദ്യാർത്ഥികളെത്തി.[www.malabarflash.com]

ഉദുമ ഗവ: ഹയർ സെക്കണ്ടറി സ്കൂളിലെ പത്താംതരം എഡിവിഷനിൽ പഠിച്ച ഇരുപതോളം ആൺകുട്ടികളാണ് ക്ലാസ് മുറികൾ ശുചീകരിച്ച് പുത്തൻ നിറം ചാലിച്ചത്. ക്ലാസിലെ കുരുത്തക്കേടുകൾ ഓർത്തും ചിരിച്ചും രസിച്ചും അവർ ഒത്തുചേർന്നപ്പോൾ വൃത്തിയായത് ആറ് ക്ലാസ് മുറികളാണ്.

അവധി ദിവസങ്ങളിൽ കളിച്ചു നടക്കേണ്ട പ്രായത്തിൽ ഇങ്ങനൊരു തുടക്കം കുറിച്ച ഈ കൂട്ടുകാർ വിദ്യാർത്ഥി സമൂഹത്തിനു തന്നെ മാതൃകയാവുകയാണ്.

പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി പഠിച്ചിറങ്ങിയ വിദ്യാർത്ഥികൾ ബെഞ്ചും ഡസ്കും റിപ്പയർ ചെയ്ത് മാതൃക കാട്ടിയതാണ് ക്ലാസ് മുറികൾ പെയിന്റ് ചെയ്യാൻ തങ്ങൾക്ക് പ്രചോദനമായതെന്ന് വിദ്യാർത്ഥികൾ പറഞ്ഞു.

നന്മയുടെ പാഠങ്ങൾ പഠിച്ചിറങ്ങുന്ന വിദ്യാർത്ഥികൾ അത് പ്രാവർത്തികമാക്കി കാണുമ്പോൾ അധ്യാപകർക്കും ഏറെ സന്തോഷമായി. വരും ദിവസങ്ങളിൽ കൂടുതൽ വിദ്യാർത്ഥികളെ പങ്കെടുപ്പിച്ച് മറ്റ് ക്ലാസ് മുറികൾ കൂടി വൃത്തിയാക്കാനുള്ള തയ്യാറെടുപ്പിലാണ് ഈ മിടുക്കന്മാർ. ഇതിനുള്ള ചിലവും ഇവർ തന്നെ യാണ് എടുക്കുന്നത്. 

വിദ്യാർത്ഥികൾക്ക് എല്ലാവിധ സഹകരണവുമായി ഹെഡ്മാസ്റ്റർ ഉൾപ്പെടെയുള്ള അധ്യാപകർ ഇവർക്കൊപ്പമുണ്ട്

Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.