Latest News

എസ്.ബി.ടി എ.ടി.എം ഇടപാടുകള്‍ വെള്ളിയാഴ്ച രാത്രി 11.15 മുതല്‍ ശനിയാഴ്ച പകല്‍ 11.30 വരെ തടസപ്പെടും

മുംബൈ: എസ്.ബി.ഐ – എസ്.ബി.ടി അക്കൗണ്ട് ലയനം നടക്കുന്നതിനാല്‍ വെള്ളിയാഴ്ച രാത്രി മുതല്‍ എസ്.ബി.ടി അക്കൗണ്ട് ഉടമകളുടെ എ.ടി.എം ഡെബിറ്റ്, ഇന്റര്‍നെറ്റ് മൊബൈല്‍ ബാങ്കിങ് ഇടപാടുകള്‍ 12 മണിക്കൂര്‍ നേരത്തേക്ക് തടസ്സപ്പെടും.[www.malabarflash.com]
വെള്ളിയാഴ്ച രാത്രി 11.15 മുതല്‍ ശനിയാഴ്ച പകല്‍ 11.30 വരെ ഈ സേവനങ്ങള്‍ തടസ്സപ്പെടുമെന്ന് എസ്.ബി.ഐ അറിയിച്ചു. വെളളിയാഴ്ച രാത്രി 11.15 മുതല്‍ ശനിയാഴ്ച രാവിലെ ആറു വരെ എസ്.ബി.ഐ ഇടപാടുകളും നടക്കില്ല.

എസ്.ബി.ടി അക്കൗണ്ട് ഉടമകള്‍ക്ക് 24 മുതല്‍ എസ്.ബി.ഐയില്‍ ഇടപാട് നടത്താം. ഇല്ലാതായ സ്‌റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂറിലെ അക്കൗണ്ട് ഉടമകള്‍ക്ക് ഈമാസം 24 മുതല്‍ എസ്.ബി.െഎയില്‍ സ്വതന്ത്രമായി ഇടപാടുകള്‍ നടത്താം. എസ്.ബി.ടിയിലെ അക്കൗണ്ട് നമ്പര്‍ ഉപയോഗിച്ചുതന്നെ ഇടപാടുകള്‍ നടത്താനാകും.

എസ്.ബി.ടി അക്കൗണ്ടുള്ളവര്‍ ജൂണ്‍ 30 വരെ പഴയ കോഡ് ഉപയോഗിച്ചുതന്നെയാണ് ആര്‍.ടി.ജി.എസ്, നെഫ്റ്റ് എന്നിവ നടത്തേണ്ടത്. ചെക്ക് ബുക്ക് എസ്.ബി.ടിയുടേതുതന്നെ ഉപയോഗിക്കാം.

എ.ടി.എം കാര്‍ഡും ചെക്ക് ബുക്കും മൂന്നുമാസം പഴയതുതന്നെ ഉപയോഗിക്കാമെന്നാണ് എസ്.ബി.ഐ അറിയിച്ചത്. അതുകഴിഞ്ഞ് മാറ്റി നല്‍കും. എന്നാല്‍, എസ്.ബി.ടി ഉപഭോക്താക്കളായ വ്യാപാരികള്‍ കെവാറ്റ് (സംസ്ഥാന മൂല്യവര്‍ധിത നികുതി) അടക്കാനും റെയില്‍േവ കാറ്ററിങ് ടൂറിസം കോര്‍പറേഷനില്‍ ബുക്കിങ്ങിനും (ഐ.ആര്‍.സി.ടി.സി) മറ്റും ശനിയാഴ്ച മുതല്‍ എസ്.ബി.ഐയുടെ സേവനമാണ് ഉപയോഗിക്കേണ്ടത്.

Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.