Latest News

നീർമാതളം കമലാ സുരയ്യ സാഹിത്യ പുരസ്‌കാരം സലീം അയ്യനത്തിന്

ദുബൈ: നീര്‍മാതളം കമലാ സുരയ്യ മാധവിക്കുട്ടി സാഹിത്യ പുരസ്‌കാരം 2016 പ്രഖ്യാപിച്ചു. കഥാകൃത്ത് സലീം അയ്യനത്തിന്റെ ബംഗാള്‍ കോളനി എന്ന കഥയ്ക്കാണ് അവാര്‍ഡ്.[www.malabarflash.com]

ദുബൈ ഡല്‍ഹി പ്രൈവറ്റ് സ്‌കൂളില്‍ സീനിയര്‍ ലൈബ്രേറിയനായ സലീം മലപ്പുറം ജില്ലയില്‍ തിരൂര്‍ ചമ്രവട്ടം സ്വദേശിയാണ്.

ഡിബോറ (കഥാസമാഹാരം), നിലാവിലേക്ക് തുറന്ന നിറ കണ്ണുകള്‍ (കവിതകള്‍), തുന്നല്‍ പക്ഷിയുടെ വീട് (കഥകള്‍) തുടങ്ങിയവയാണ് പ്രസിദ്ധീകരിച്ച പുസ്തകങ്ങള്‍. ആനുകാലികങ്ങളില്‍ കഥകളും കവിതകളും എഴുതുന്നു.

അറ്റ്‌ലസ് കൈരളി പുരസ്‌ക്കാരം, ദുബായ് കൈരളി കലാകേന്ദ്രം പുരസ്‌കാരം, അബുദാബി ശക്തി അവാര്‍ഡ്, കേരള കൗമുദി പുരസ്‌കാരം, യുവ കലാസാഹിതി അവാര്‍ഡ്, ജീവരാഗം മാഗസിന്‍ പുരസ്‌കാരം തുടങ്ങിയ അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ട്.

മാധ്യമ പ്രവര്‍ത്തകന്‍ ജയറാം സ്വാമി ജൂറി ചെയര്‍മാനായുള്ള വിദഗ്ധ സമിതിയാണ് ജേതാവിനെ തിരഞ്ഞെടുത്തത്. സിനിമാ സംവിധായകനും സാഹിത്യകാരനുമായ ലാല്‍ജി ജോര്‍ജ്, എഴുത്തുകാരന്‍ കമറുദ്ദീന്‍ ആമയം തുടങ്ങിയവരാണ് മറ്റ് ജഡ്ജിങ് കമ്മിറ്റി അംഗങ്ങള്‍. വെളളിയാഴ്ച വൈകീട്ട് അഞ്ചിന് ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷനില്‍ നടക്കുന്ന പരിപാടിയില്‍ അവാര്‍ഡ് സമ്മാനിക്കും. പ്രഫ. എന്‍ പി.ഹാഫിസ് മുഹമ്മദ് മുഖ്യാതിഥിയായിരിക്കും.

Keywords: Gulf News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.