Latest News

അഫ്ഗാനിസ്ഥാന്‍ അതിര്‍ത്തിയിലെ ഇസ്‌ലാമിക് സ്‌റ്റേറ്റ് കേന്ദ്രങ്ങളില്‍ യുഎസിന്റെ ബോംബാക്രമണം

വാഷിങ്ടന്‍: അഫ്ഗാനിസ്ഥാന്‍ അതിര്‍ത്തിയിലെ ഇസ്‌ലാമിക് സ്‌റ്റേറ്റ് കേന്ദ്രങ്ങളില്‍ യുഎസിന്റെ ബോംബാക്രമണം. 'ബോംബുകളുടെ മാതാവ്' എന്നറിയപ്പെടുന്ന ഏറ്റവും വലിയ ആണവേതര ബോംബായ ജിബിയു–43 ആണ് ഇവിടെ പ്രയോഗിച്ചത്.[www.malabarflash.com] 

പാക്ക് അതിര്‍ത്തിയോടു ചേര്‍ന്ന അഫ്ഗാനിലെ നന്‍ഗാര്‍ഹര്‍ പ്രവിശ്യയിലാണ് ബോംബിട്ടത്. ഐഎസ് ഭീകരര്‍ ഉപയോഗിക്കുന്ന ടണലുകളും ഗുഹകളും ലക്ഷ്യമിട്ടായിരുന്നു ആക്രമണം. എത്രത്തോളം നാശനഷ്ടമുണ്ടായിട്ടുണ്ടെന്ന് അറിവായിട്ടില്ല.
ആക്രമണത്തിനായി ആദ്യമായാണ് യുഎസ് ഈ ബോംബുപയോഗിക്കുന്നതെന്നും എംസി–130 വിമാനത്തില്‍നിന്നാണ് ഇതു നിക്ഷേപിച്ചതെന്നും പെന്റഗണ്‍ വക്താവ് ആദം സ്റ്റംമ്പ് പറഞ്ഞു.

 പ്രദേശിക സമയം 7.32നായിരുന്നു വ്യോമാക്രമണം നടത്തിയത്. അഫ്ഗാനിസ്ഥാനില്‍ നിന്ന് ഐഎസിനെ തുടച്ചുനീക്കുന്നതിന്റെ ഭാഗമായിട്ടായിരുന്നു ആക്രമണമെന്നും ആദം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

9797 കിലോ തൂക്കമുള്ള ബോംബാണ് ജിബിയു–43. പതിനൊന്നു ടണ്‍ സ്‌ഫോടകവസ്തുക്കളാണ് ബോംബിലുള്ളത്. ഇറാഖ് യുദ്ധം തുടങ്ങുന്നതിനുമുന്‍പ് 2003 മാര്‍ച്ചിലാണ് ഇതുപരീക്ഷിക്കുന്നത്.

Keywords: World News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.