ന്യൂഡല്‍ഹി: സ്ത്രീകള്‍ വിവാഹത്തിന് ശേഷം പാസ്‌പോര്‍ട്ടില്‍ പേര് മാറ്റേണ്ടതില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. ഐ.എം.സി വനിതാ വിഭാഗത്തിന്റെ അമ്പതാം വാര്‍ഷികം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.[www.malabarflash.com]
പാസ്‌പോര്‍ട്ടിനായി സ്ത്രീകള്‍ വിവാഹ സര്‍ട്ടിഫിക്കറ്റോ വിവാഹമോചന സര്‍ട്ടിഫിക്കറ്റോ ഹാജരാക്കേണ്ടതില്ല. ഔദ്യോഗിക രേഖകളില്‍ ആരുടെ പേര് ഉപയോഗിക്കണമെന്നത് സ്ത്രീകളുടെ ഇഷ്ടമാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
ഭര്‍ത്താവിന്റെയോ പിതാവിന്റെയോ പേര് നല്‍കണമെന്ന് ആവശ്യപ്പെട്ട് പാസ്‌പോര്‍ട്ട് ഓഫീസുകളില്‍ വിവേചനം നേരിടുന്നുവെന്ന് സ്ത്രീകളുടെ പരാതി വ്യാപകമായ സാഹചര്യത്തിലാണ് പ്രധാനമന്ത്രി നിലപാട് വ്യക്തമാക്കിയത്. കഴിഞ്ഞ വര്‍ഷം അച്ഛന്റെ പേര് കൂട്ടിച്ചേര്‍ത്തില്ലെന്ന് ചൂണ്ടിക്കാട്ടി തന്റെ മകള്‍ക്ക് പാസ്‌പോര്‍ട്ട് നിഷേധിച്ചതിനെതിരെ പ്രിയങ്ക ഗുപ്ത എന്ന യുവതി പരാതി നല്‍കിയിരുന്നു. ചേഞ്ച്.ഒആര്‍ജി എന്ന വെബ്‌സൈറ്റിലൂടെയാണ് പ്രിയങ്ക ഇതിനെതിരെ പ്രചരണം തുടങ്ങിയത്.
പ്രിയങ്കയുടെ പരാതിയെക്കുറിച്ച് അറിഞ്ഞ വനിതാ ശിശുക്ഷേമ മന്ത്രി മനേക ഗാന്ധി ഇക്കാര്യം വിദേശകാര്യ മന്ത്രി സുഷമ സ്വരാജിന്റെ ശ്രദ്ധയില്‍പ്പെടുത്തുകയും നിയമത്തില്‍ മാറ്റം വരുത്തണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. നിലവില്‍ പാസ്‌പോര്‍ട്ട് അപേക്ഷയില്‍ അച്ഛന്റെ പേര് നിര്‍ബന്ധമായും വ്യക്തമാക്കിയിരിക്കണമെന്ന് നിയമമുണ്ട്.

Keywords: National News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment