മലപ്പുറം: വരനോടൊപ്പം എത്തിയ സുഹൃത്തുക്കള്‍ വധുവിന്റെ ബന്ധുക്കള്‍ക്ക് മുന്‍പില്‍ അഴിഞ്ഞാടിയതോടെ സംഘര്‍ഷം. മലപ്പുറം എടപ്പാളിനടുത്ത് കണ്ടനകത്താണ് സംഭവം. മണവാട്ടിയുടെ അഞ്ചു ബന്ധുക്കളെ ആക്രമിച്ച കേസില്‍ മണവാളന്റെ സുഹൃത്തുക്കള്‍ക്കെതിരെ പോലീസ് കേസെടുത്തു.[www.malabarflash.com]
പുതുമണവാട്ടിയേയുമായി പുറപ്പെട്ട വാഹനത്തിന് ബൈക്കുകളില്‍ പരാക്രമം കാട്ടിയ യുവാക്കള്‍ തടസം സൃഷ്ടിച്ചതോടെയാണ് സംഘര്‍ഷത്തിന്റെ തുടക്കം. ഇത് ചോദ്യം ചെയ്ത വധുവിന്റെ മാതൃസഹോദരിയേയും ബന്ധുക്കളേയും യുവാക്കള്‍ ആക്രമിച്ചു.
മാതൃ സഹോദരി വളാഞ്ചേരി സ്വദേശി കുന്നത്ത് ആമിനക്കുട്ടി, കുന്നത്ത് ബീയ്യാത്തുട്ടി, ഒന്‍പതു വയസുകാരി ഫാത്തിമ ശബാന, ആമിനക്കുട്ടിയുടെ മകന്‍ ഷബീബ്, ബന്ധു ശിബിലാല്‍ എന്നിവര്‍ക്കാണ് പരുക്കേറ്റത്. എല്ലാവരും വളാഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. അഴിഞ്ഞാട്ടം അതിരുവിട്ടതോടെ കാഴ്ചക്കാരായ പല സ്ത്രീകളും ബോധരഹിതരായി.
സഹിമുട്ടിയ നാട്ടുകാര്‍ യുവാക്കളെ നേരിടാന്‍ ഇറങ്ങിയതോടെ കിട്ടിയ ബൈക്കില്‍ കയറി എല്ലാവരും രക്ഷപ്പെട്ടു. പരുക്കേറ്റവരുടെ പരാതിയെ തുടര്‍ന്ന് പരാക്രമം കാട്ടിയ യുവാക്കള്‍ക്കെതിരെ പോന്നാനി പൊലീസ് കേസെടുത്തു.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment